8 സീറ്റുതന്നെ വേണം: ബിഡിജെഎസ‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 26, 2019

8 സീറ്റുതന്നെ വേണം: ബിഡിജെഎസ‌്


തിരുവനന്തപുരം
സീറ്റുവിഭജനത്തിലും സ്ഥാനാർഥിനിർണയത്തിലും ആർഎസ‌്എസ‌് പിടിമുറുക്കിയതും എട്ട‌് സീറ്റ‌് വേണമെന്ന ബിഡിജെഎസ് നിലപാടും ബിജെപി സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കി. തങ്ങൾക്ക‌് നാല‌് ലോക‌്സഭാ സീറ്റ‌് നൽകാൻ ബിജെപി കോർ കമ്മിറ്റി യോഗത്തിൽ ധാരണയായെന്നത‌് ബിഡിജെഎസ‌് നേതൃത്വം തള്ളി.

അത്തരത്തിൽ ഒരുചർച്ച നടന്നിട്ടില്ലെന്ന‌് ബിഡിജെഎസ‌് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ‘ഞങ്ങൾ ബിജെപിയോട‌് എട്ട‌് സീറ്റ‌് ചോദിച്ചിട്ടുണ്ട‌്. അതിൽ എത്ര സീറ്റ‌് നൽകുമെന്ന കാര്യം പരസ‌്പരം ചർച്ചചെയ‌്ത‌് തീരുമാനിക്കും. പരസ്‌പരധാരണ ഉണ്ടാകുമെന്നാണ‌് കരുതുന്നത‌്. അടുത്തമാസം സീറ്റ‌് വിഭജന ചർച്ച നടക്കും.’ തുഷാർ വെള്ളാപ്പള്ളി  പറഞ്ഞു.

അതേസമയം, ബിഡിജെഎസിന‌് നാല‌് സീറ്റിൽ കൂടുതൽ നൽകരുതെന്ന‌് ആർഎസ‌്എസ‌് ബിജെപി നേതൃത്വത്തിന‌് കർശനനിർദേശം നൽകി. അത‌് തങ്ങൾക്കറിയില്ലെന്നാണ‌് ബിഡിജെഎസ‌് നേതൃത്വം പറയുന്നത‌്. കഴിഞ്ഞദിവസം ചേർന്ന ബിജെപി കോർ കമ്മിറ്റി യോഗത്തിൽ സീറ്റ‌് കാര്യം ചർച്ച ചെയ‌്തിട്ടില്ലെന്നാണ‌് ബിജെപി നേതൃത്വം തങ്ങളെ അറിയിച്ചത‌്. എട്ട‌് സീറ്റ‌് വേണമെന്ന‌്  ബിജെപി കേന്ദ്ര നേതൃത്വത്തോടും ആവശ്യപ്പെട്ടിട്ടുണ്ടെന്ന‌് തുഷാർ പറഞ്ഞു.

ആറ്റിങ്ങൽ, ആലപ്പുഴ, തൃശൂർ, പത്തനംതിട്ട എന്നിവയടക്കം എട്ട‌് സീറ്റ‌് വേണമെന്നാണ‌് ബിഡിജെഎസ‌് ആവശ്യം. ആറ‌് സീറ്റ‌് നൽകണമെന്ന‌് ബിജെപി സംസ്ഥാന പ്രസിഡന്റ‌് പി എസ‌് ശ്രീധരൻ പിള്ളയ‌്ക്ക‌് ആഗ്രഹമുണ്ടെങ്കിലും ആർഎസ‌്എസ‌് യോജിക്കുന്നില്ല.പത്തനംതിട്ടയിലും തൃശൂരിലും ബിജെപി മത്സരിക്കണമെന്നാണ‌് സംഘപരിവാർ തീരുമാനം. ആർഎസ‌്എസ‌് നിർദേശിക്കുന്നവർതന്നെയായിരിക്കും ഈ മണ്ഡലങ്ങളിലെ സ്ഥാനാർഥികൾ.

കേരളത്തിൽ 20 ലോക‌്സഭാ മണ്ഡലമുണ്ടെങ്കിലും എല്ലായിടത്തും  ഗൗരവമായ മത്സരത്തിന‌് ബിജെപിക്ക‌് താൽപ്പര്യമില്ല. തിരുവനന്തപുരം ഉൾപ്പെടെ അഞ്ച‌് മണ്ഡലംമാത്രമാണ‌് ബിജെപി, ആർഎസ‌്എസ‌് നേതൃത്വം കാര്യമായി എടുത്തിട്ടുള്ളത‌്. മിസോറം ഗവർണർ കുമ്മനം രാജശേഖരനെ തിരുവനന്തപുരത്ത‌് മത്സരിപ്പിക്കണമെന്ന ആവശ്യം ആർഎസ‌്എസിൽ ശക്തമാണ‌്. കെ സുരേന്ദ്രനെ പത്തനംതിട്ടയിലോ തൃശൂരോ സ്ഥാനാർഥിയാക്കണമെന്ന‌് വി മുരളീധരപക്ഷം ആവശ്യപ്പെട്ടെങ്കിലും ബിജെപി നേതൃത്വത്തിലും അക്കാര്യത്തിൽ എതിർപ്പുണ്ട‌്.

സീറ്റ‌് വിഭജനത്തിലും സ്ഥാനാർഥിനിർണയത്തിലും ആർഎസ‌്എസ‌് നീക്കം നിർണായകമായതിൽ ബിജെപി നേതൃത്വം അമർഷത്തിലാണ‌്. സംസ്ഥാന അധ്യക്ഷന്റെ നിലപാടുപോലും മുഖവിലയ‌്ക്കെടുക്കാതെയാണ‌് ആർഎസ‌്എസ‌് മുന്നോട്ടുപോകുന്നത‌്.അദ്ദേഹത്തിന്റെ വിശ്വസ‌്തരായ എ എൻ രാധാകൃഷ‌്ണൻ, ശോഭ സുരേന്ദ്രൻ, എം ടി രമേശ‌് എന്നിവർക്ക‌് സീറ്റുറപ്പിക്കാൻപോലും കഴിയാത്ത അവസ്ഥയിലാണ‌്  ശ്രീധരൻപിള്ള.



from Kerala || Deshabhimani ​Online ​News http://bit.ly/2UdyoYA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages