തിരുവനന്തപുരം
സംസ്ഥാനത്തെ കോളേജുകളിലെയും സർവകലാശാലകളിലെയും അധ്യാപകർക്ക‌് കോഴ്സ് ഫലപ്രാപ്തി ലക്ഷ്യമിട്ടുള്ള അധ്യായനത്തിൽ ഉന്നത വിദ്യാഭ്യാസ കൗൺസിൽ പരിശീലനം നൽകുന്നു. കോഴ്സ് ഫലപ്രാപ്തിയിൽ അടിസ്ഥാനമാക്കിയുള്ള അധ്യയനവും മൂല്യനിർണയവും (ഔട്ട‌്കം ബേസ‌്ഡ‌് ടീച്ചിങ് ആൻഡ‌് ഇവാല്വഷൻ –-ഒബിടിഇ) എന്നു പേരിട്ട പദ്ധതിയിൽ ഓരോ സർവകലാശാലയ്ക്കും തങ്ങളുടെ കോഴ്സുകളുടെ അന്തിമഫലം നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യത്തോടെയാണ‌് അധ്യാപകർക്ക‌് പരിശീലനം.
ഒബിടിഇ യുടെ നിർണായകഘടകമാണ് മൂല്യനിർണയ രീതി. സിആർഎ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ക്രൈറ്റീരിയൻ റഫറൻസ‌് അസസ‌്മെന്റ‌് (സിആർഎ) രീതിയാണ് ഉപയോഗിക്കുന്നത്. വിദ്യാർഥികൾക്ക‌് നിശ്ചിത കോഴ്സ് ഫലപ്രാപ്തി സാധ്യമാക്കുന്നതിന് ആവശ്യമായ രീതിയിലുള്ള മൂല്യനിർണയ മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതിനാണ‌് പരിശീലനം നൽകുന്നത‌്. 2019 അവസാനിക്കുന്നതോടെ എല്ലാ സർവകലാശാലകളും കോഴ്സ് ഫലപ്രാപ്തിയിൽ ഊന്നിയുള്ള പ്രോഗ്രാമുകളും പാഠ്യപദ്ധതിയും തയ്യാറാക്കുകയും സിആർഎ അടിസ്ഥാനമാക്കിയുള്ള മൂല്യനിർണയത്തിലേക്ക് മാറുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന‌് സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ‌് ചെയർമാൻ ഡോ. രാജൻഗുരുക്കൾ പറഞ്ഞു.
ലക്ഷ്യമിടുന്ന ഫലം കൈവരിക്കുന്നതിന് ഉതകുന്നതാണ് നടപ്പിലാക്കുന്ന പാഠ്യപദ്ധതി എന്നുറപ്പുവരുത്തേണ്ട ഉത്തരവാദിത്വം സർവകലാശാലയ്ക്കുണ്ട്. എല്ലാ സർവകലാശാലകളും തങ്ങൾ നല്കുന്ന ബിരുദങ്ങളുടെ ബിരുദ വൈശിഷ്ട്യങ്ങൾ (ഗ്രാജ്വേറ്റ‌് ആട്രിബ്യൂട്ട‌്സ‌്) പ്രസിദ്ധപ്പെടുത്തണം എന്ന‌് ഉന്നത വിദ്യാഭ്യാസ കൗൺസിൽ നേരത്തെ അഭ്യർഥിച്ചിട്ടുണ്ട‌്. ഈ ലക്ഷ്യത്തിലെത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഔട്ട്കം ബേസ്ഡ് വിദ്യാഭ്യാസം എന്നത‌്. ഉന്നത വിദ്യാഭ്യാസ രംഗത്തെ അധ്യാപകരെ ഇതിനായി പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ആണ്പരിശീലനം കൗൺസിൽ വിഭാവനം ചെയ്തിരിക്കുന്നത്. പ്രാഥമികഘട്ടമായി സർവകലാശാലകളിലെ ബോർഡ് ഓഫ് സ്റ്റഡീസ് അധ്യക്ഷൻമാർക്കുള്ള പരിശീലനം ആരംഭിച്ചിട്ടുണ്ട‌്. അധ്യാപകർക്കുള്ള പരിശീലനം ഫെബ്രുവരി ആറിന‌് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ ഉദ‌്ഘാടനം ചെയ്യും.
from Kerala || Deshabhimani Online News http://bit.ly/2Dzd1vj
via IFTTT
No comments:
Post a Comment