കണ്ണൂർ>സ്‌ത്രീകൾ ശബരിമലയിൽ ദർശനം നടത്തിയതിന്റെ പേരിൽ നടയടച്ചിട്ട തന്ത്രി വെല്ലുവിളിച്ചത് രാജ്യത്തെ നിയമവ്യവസ്‌ഥയേയും അവിടെയെത്തിയിട്ടുള്ള ആയിരക്കണക്കിന് ഭക്‌തരേയുമാണെന്ന് മന്ത്രി ഇ പി ജയരാജൻ. സ്‌ത്രീ പ്രവേശനത്തിന്റെ പേരിൽ അശുദ്ധിയാരോപിച്ച് നട അടച്ചിടുന്നത് ഭരണഘടനാ ലംഘനമാണ്. ദർശനത്തിനായി കർണാടകയിൽനിന്നും ആന്ധ്രയിൽനിന്നുമടക്കം എത്തിയ അനേകായിരം ഭക്‌തരേയുമാണ് നട അടച്ചിട്ട് വെല്ലുവിളിക്കുന്നത്.
ഇന്നലെ കാസർക്കോട് വനിതാ മതിൽ തകർക്കാൻ ബിജെപിയും സംഘപരിവാരും നടത്തിയത് അതി ഹീനമായ ആക്രമണമാണ്. വനിതാമതിലിൽ അണിചേരാനെത്തിയവരെ കല്ലെറിഞ്ഞും പ്രദേശത്ത് തീയിട്ടും ഭീകരത സൃഷ്‌ടിച്ചു.ഇതെല്ലാം ജനം മനസിലാക്കുന്നുണ്ടെന്നും ഇ പി ജയരാജൻ പറഞ്ഞു്
from Kerala || Deshabhimani Online News http://bit.ly/2s0Xnm0
via IFTTT
No comments:
Post a Comment