ശബരിമല നട അടച്ചത്‌ സുപ്രീംകോടതിവിധിയുടെ ലംഘനം ; തന്ത്രിക്കെതിരെ നടപടി വേണം: കോടിയേരി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 2, 2019

ശബരിമല നട അടച്ചത്‌ സുപ്രീംകോടതിവിധിയുടെ ലംഘനം ; തന്ത്രിക്കെതിരെ നടപടി വേണം: കോടിയേരി

കൊച്ചി> സ്‌ത്രീകൾ ശബരിമലയിൽ ദർശനം നടത്തിയതിന്റെ പേരിൽ തന്ത്രി നട അടച്ചത്‌ സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്ന്‌ സിപിഐ എം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. ഭരണഘടനാ ലംഘനത്തിനും കോടതിയലക്ഷ്യത്തിനും തന്ത്രിക്കെതിരെ നടപടിയെടുക്കുയാണ്‌ വേണ്ടത്‌.

ശബരിമലയിൽ എല്ലാ പ്രായപരിധിയിലുമുള്ള സ്‌ത്രീകൾക്ക്‌ ദർശനത്തിന്‌ അവകാശമുണ്ടെന്ന സുപ്രീംകോടതി വിധിയെയാണ്‌  തന്ത്രി നട അടച്ച്‌ വെല്ലുവിളിച്ചിട്ടുള്ളത്‌. വിധി നടപ്പാക്കാൻ നടപടിയെടുക്കേണ്ടവരാണ്‌ സർക്കാരും തന്ത്രിയും ദേവസ്വം ബോർഡും. മാത്രമല്ല കേസിൽ തന്ത്രിയും  ദേവസ്വം ബോർഡും കക്ഷികളുമായിരുന്നു.

പ്രതിഷേധക്കാർക്കെതിരെ ബലം പ്രയോഗിച്ച്‌ സ്‌ത്രീകളെ കയറ്റുവാൻ ശ്രമിക്കില്ലെന്ന്‌ സർക്കാർ നേരത്തെ വ്യക്‌തമാക്കിയിരുന്നതാണ്‌. എന്നാൽ ദർശനം നടത്താൻ തയ്യാറായി വരുന്ന എല്ലാ സ്‌ത്രീകൾക്കും സംരക്ഷണം നൽകുമെന്നും പൊലീസ്‌ വ്യക്‌തമാക്കിയിരുന്നു. ഇതിന്‌ മുമ്പ്‌ പ്രതിഷേധത്തെ തുടർന്ന്‌ മലകയറാനെത്തിയ സ്‌ത്രീകൾക്ക്‌  തിരിച്ചിറങ്ങേണ്ടി വന്നിട്ടുണ്ട്‌.  എന്നാൽ ഇന്ന്‌ സ്ത്രീകൾ പൊലീസ്‌ സംരക്ഷണത്തിൽതന്നെ സന്നിധാനത്തെത്തി ദർശനം നടത്തി. അതിന്റെ പേരിൽ നട അടച്ചിരുന്നത്‌ ശരിയല്ല. ആര്‌ നട അടച്ചാലും അതിന്റെ  ഉത്തരവാദിത്വം തന്ത്രിക്കാണെന്നും കോടിയേരി പറഞ്ഞു.

 



from Kerala || Deshabhimani ​Online ​News http://bit.ly/2F4SuRs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages