മൂന്നാർ
മൂന്നാർ എസ‌്റ്റേറ്റ‌് മേഖലയിൽ കഠിനമായ തണുപ്പ‌് തുടരുന്നു. ടൗൺ മേഖലയിൽ തണുപ്പിന് അൽപം ശമനം ഉണ്ടെങ്കിലും വിദൂര എസ്റ്റേറ്റുകളിൽ ഇപ്പോഴും താപനില മൈനസ് നാലിൽതന്നെ തുടരുകയാണ്. മൂന്നാറിൽനിന്നും 30 കിലോമീറ്റർ അകലെ കെഡിഎച്ച്പി കമ്പനി ചെണ്ടുവര, കുണ്ടള തുടങ്ങിയ എസ്റ്റേറ്റുകളിൽ താപനില മൈനസ് നാലാണ്. പുൽമൈതാനികൾ മഞ്ഞുകണങ്ങൾവീണ് പരവതാനി വിരിച്ചനിലയിലാണ്. ഹെക്ടർ കണക്കിന് തേയിലച്ചെടികൾ കരിഞ്ഞുണങ്ങി. കഴിഞ്ഞ പത്തുദിവസമായി മൈനസ് മൂന്ന് ഡിഗ്രിയായിരുന്നു. എന്നാൽ, ഇപ്പോൾ ഒരു ഡിഗ്രിയിലെത്തി നിൽക്കുന്നു. തണുപ്പ് ആസ്വദിക്കാൻ മൂന്നാറിലെത്തുന്ന സഞ്ചാരികൾ എസ്റ്റേറ്റ് മേഖലകളിലേക്കും പോകുന്നുണ്ട‌്.
from Kerala || Deshabhimani Online News http://bit.ly/2CjSPvG
via IFTTT
No comments:
Post a Comment