ശാസ്ത്ര ചിന്തകളെ പിന്നോട്ടടിപ്പിക്കാന്‍ ബോധപൂര്‍വം ശ്രമം നടക്കുന്നു; ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം: മുഖ്യമന്ത്രി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 12, 2019

ശാസ്ത്ര ചിന്തകളെ പിന്നോട്ടടിപ്പിക്കാന്‍ ബോധപൂര്‍വം ശ്രമം നടക്കുന്നു; ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം: മുഖ്യമന്ത്രി

തൃശൂര്‍ > ശാസ്ത്ര ചിന്തകളെ പിന്നോട്ടടിപ്പിക്കാന്‍ ബോധപൂര്‍വം ശ്രമങ്ങള്‍ നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിവരമില്ലാത്തവരല്ല, വലിയ ഉന്നതന്മാരാണ് ഇതിന് ശ്രമിക്കുന്നത്. കടുത്ത അന്ധവിശ്വാസമാണ് ഇവര്‍ പ്രചരിപ്പിക്കുന്നത്. ഇതിനെതിരെ ജനങ്ങള്‍ കൂട്ടായി ജാഗ്രത പുലര്‍ത്തണം. മാള കുഴൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു ട്രോപിക്കല്‍ ബോട്ടാണിക് ഗാര്‍ഡനിലെ ഗവേഷണ വികസന ഉപകേന്ദ്രം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശാസ്ത്രത്തിന് പകരം വേദാന്ത കാര്യങ്ങളാണ് ഇവര്‍ പ്രചരിപ്പിക്കുന്നത്. പരിണാമസിദ്ധാന്തത്തേക്കാളും ആപേക്ഷിക സിദ്ധാന്തങ്ങള്‍ക്കു മേല്‍ വേദാന്തം പ്രചരിപ്പിക്കുന്നു. വൈക്കോലില്‍ നിന്ന് സ്വര്‍ണമുണ്ടാക്കാം, ശംഖ് ദിവസവും ഊതിയാല്‍ നരച്ച മുടി കറക്കും എന്നിങ്ങനെ പ്രചരിപ്പിക്കും. ഗൃഹാന്തര യാത്രകള്‍ പുഷ്പകവിമാനം വഴി നടത്തിയിട്ടുണ്ടെന്നും പ്രചരിപ്പിക്കുന്നു. വലിയ പ്രമാണിമാരാണ് ഇത് പ്രചരിപ്പിക്കുന്നത്. സാധാരണക്കാരല്ല. ഇവര്‍ക്ക് പ്രത്യേക വിവരമാണ്. സമൂഹത്തെ  പിറകോട്ടടിപ്പിക്കാനാണ് നീക്കം. ശാസ്ത്ര ചിന്ത വളര്‍ത്തി ഇതിനെ പ്രതിരോധിക്കണം, സംസ്ഥാന ശാസ്ത്ര സാങ്കേതിക കൗണ്‍സില്‍ ഇതിന് മുന്‍കൈയെടുക്കണം. ജനങ്ങളുടെ ക്ഷേമം മുന്‍നിര്‍ത്തി നിത്യ ഗവേഷണങ്ങള്‍ നടത്തണം. ശാസ്ത്രത്തിന്റെ സാമൂഹ്യവല്‍ക്കരണം നടത്തണം.

തന്നെ ചെത്തുകാരന്റെ മകന്‍ എന്ന് ചിലര്‍ വിളിച്ചു. ചെത്ത് പണിക്ക് പോകാനും പറയുന്നു. പിന്നോക്കകാര്‍ എന്നും പിന്നോക്കക്കാരായി തുടരണമെന്നാണ് അവരുടെ ആഗ്രഹം - മുഖ്യമന്ത്രി പറഞ്ഞു.

പ്രളയത്തില്‍ തഴക്കൈതകള്‍ നശിച്ചില്ല. കാല്‍, തോട് സംരക്ഷണത്തില്‍ തഴക്കൈതകള്‍ പ്രധാനമാണ്. ആന്റമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ പ്രകൃതിസംരക്ഷണത്തിന് വലിയ പ്രാധാന്യമാണ്. തഴക്കൈത വ്യാവസായിക ഉല്‍പ്പന്നമാക്കി മാറ്റാന്‍ കഴിയണം. വലിയ തൊഴിലവസരമായി മാറ്റാന്‍ കഴിയണം. സ്ത്രീകള്‍ക്ക് ശാസ്ത്രീയ പരിശീലനം നല്‍കി തൊഴിലവസരം ഒരുക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 



from Kerala || Deshabhimani ​Online ​News http://bit.ly/2smGFNY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages