കണ്ണഞ്ചും വശ്യതയുമായി ‘ആർട്ടിസ‌്ട്രി’ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 12, 2019

കണ്ണഞ്ചും വശ്യതയുമായി ‘ആർട്ടിസ‌്ട്രി’


കോഴിക്കോട‌്
നൂറ്റാണ്ടുകൾക്കപ്പുറത്തെ ചരിത്ര സാക്ഷ്യങ്ങളായ ആഭരണങ്ങളുടെ കണ്ണഞ്ചിപ്പിക്കുന്ന വശ്യതയുമായി ‘ആർട്ടിസ‌്ട്രി’ ആഭരണ പ്രദർശനം. 200 വർഷം മുമ്പ‌് ഉപയോഗിച്ച കാൽവള, 50 വർഷം  മുമ്പ‌് അരക്ക‌് നിറച്ച‌് നിർമിച്ച തോടവള, സ്വർണക്കുപ്പായം..‌. മലബാർ ഗോൾഡ‌് ആൻഡ‌് ഡയമണ്ട‌്‌സ‌ിൽ സംഘടിപ്പിക്കുന്ന പ്രദർശനത്തിലാണ‌് പോയകാലത്തെ ആഭരണക്കാഴ‌്ചകൾ നിറയുന്നത‌്.

മലബാർ ഗോൾഡിലെ റിസർച്ച‌് വിഭാഗം ഹൈദരാബാദ‌് കൊട്ടാരം, പഴയ രാജകുടുംബങ്ങൾ, തറവാടുകൾ തുടങ്ങിയ കേന്ദ്രങ്ങളിലെ  ആഭരണങ്ങൾ ശേഖരിച്ചാണ‌് പ്രദർശനത്തിലെത്തിച്ചത‌്. മലബാറിലെ ചില മുസ്ലിം കുടുംബങ്ങളിൽ പെൺകുട്ടികൾ ഋതുമതി ആവുന്ന സമയത്ത‌് ധരിച്ചിരുന്ന കാൽവള ആകർഷണീയമാണ‌്. 200 വർഷം പഴക്കമുള്ള സ്വർണ കാൽവളയ‌്ക്ക‌്  വിരലിലേക്ക‌് ഭംഗിയുള്ള ചെറിയ ചങ്ങലയുമുണ്ട‌്. വിവാഹത്തിന‌് ധരിക്കുന്ന ഉറൂബ മാല, ആരാധന മാല, 1960 ൽ തയ്യാറാക്കിയ അരക്ക‌് നിറച്ചുള്ള തോടവള, കമ്മൽ, തമിഴ‌് ബ്രാഹ്മണർ ഉപയോഗിച്ച ആഭരണങ്ങൾ, ഒരു കിലോഗ്രാം സ്വർണംകൊണ്ടുള്ള താലം, ദേവീ വിഗ്രഹ കിരീടം, ഐറിഷ‌് അരപ്പട്ട തുടങ്ങി വൈവിധ്യമായ ആഭരണ ലോകമാണ‌് പ്രദർശനത്തിൽ. സ്വർണ നൂലും മുത്തും മറ്റും ചേർത്ത‌് നിർമിച്ച കുപ്പായത്തിന‌് 1.5 കിലോഗ്രാം തൂക്കമുണ്ട‌്.  പാലക്കാട്ടെ രാജവംശത്തിനായി തൃശൂരുള്ള സ്വർണപ്പണിക്കാർ 1929ൽ തയ്യാറാക്കിയ പാദസര ചെയിൻ, 60 വർഷം പഴക്കമുള്ള രുദ്രാക്ഷ താലിക്കൂട്ട‌ം എന്നിവയിൽ ചരിത്രത്തിന്റെ തിളക്കമുള്ള കൈയൊപ്പ‌് കാണാം. 10,000 രൂപ മുതൽ ഒരു കോടി രൂപ വരെ വിലവരുന്ന വജ്രാഭരണങ്ങൾ, കുന്തൻ കല്ലുകളുടെ മനോഹരമായ മാലകൾ തുടങ്ങിയവയും ഉണ്ട‌്. രാവിലെ 10 മുതൽ രാത്രി 7.30 വരെയുള്ള പ്രദർശനം 13ന‌് സമാപിക്കും.



from Kerala || Deshabhimani ​Online ​News http://bit.ly/2RoYmvz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages