ന്യൂഡല്‍ഹി> ശബരിമലയില്‍ ദര്‍ശനം നടത്തിയ ബിന്ദുവിനും കനകദുർഗയ്ക്കും മതിയായ പൊലീസ് സംരക്ഷണം നല്‍കണമെന്ന്‍ സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ഇവര്‍ക്ക് ഇപ്പോള്‍തന്നെ സംരക്ഷണം നല്‍കുന്നുണ്ടെന്ന്‍ സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. അപ്പോള്‍ '' അത് നിങ്ങളുടെ കടമ. അത് തുടരൂ . ഞങ്ങള്‍ ഒരു ഓര്‍ഡര്‍ കൂടി ഇടാം''എന്ന് കോടതിപ്രതികരിച്ചു.
ശബരിമല കയറിയ ശേഷം നിരന്തരം സംഘപരിവാര്‍ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പൂർണ്ണ സുരക്ഷ ആവശ്യപ്പെട്ട് ഇവര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഇവരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ഈ കേസ് റിവ്യു ഹര്‍ജിയുമായി ചേര്‍ക്കണമെന്ന ഇന്ദുവിന്റെയും കനകദുര്‍ഗയുടെയും അഭിഭാഷക ഇന്ദിരാ ജയ്സിംഗ് ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല.
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് ജസ്റ്റിസ് നാഗേശ്വർ റാവു ജസ്റ്റിസ് ദിനേശ് മഹേശ്വരി എന്നിവർ അടങ്ങിയ ബെഞ്ച് ആണ് ഹർജി പരിഗണിച്ചത്.
from Kerala || Deshabhimani Online News http://bit.ly/2HjSgbf
via IFTTT
No comments:
Post a Comment