ദുബായ‌ിൽനിന്ന‌് വായ‌്പയെടുത്ത്‌ മുങ്ങിയ 40 മലയാളികൾക്കെതിരെ കേസ്‌ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 18, 2019

ദുബായ‌ിൽനിന്ന‌് വായ‌്പയെടുത്ത്‌ മുങ്ങിയ 40 മലയാളികൾക്കെതിരെ കേസ്‌

കൊച്ചി> ദുബായിൽ ലോണെടുത്തു കേരളത്തിലേക്കു മുങ്ങിയ മലയാളികൾക്കെതിരെ റാസ് അൽ ഖൈമ ബാങ്ക് (റാഖ് ബാങ്ക്) പ്രതിനിധികൾ എറണാകുളം സെൻട്രൽ പൊലീസ് സ്‌റ്റേഷനിൽ മൊഴിനൽകി. ലോൺ തരപ്പെടുത്തുന്നതിനായി പ്രതികൾ ഹാജരാക്കിയ  രേഖകളുടെ പകർപ്പും റാഖ് ബാങ്ക് അന്വഷണച്ചുമതലയുള്ള സിഐ എ അനന്തലാലിനു കൈമാറി. ലെറ്റർ ഓഫ് ക്രെഡിറ്റ്, ഇൻവെന്ററി, സ്‌റ്റോക്ക്‌ ട്രേഡ് ലിസ്റ്റുകളാണ് കൈമാറിയത്.ദുബായ‌് റാഖ് ബാങ്ക് സീനിയർ മെഡിക്കൽ ഡെപ്പോസിറ്റ് മാനേജർ പ്രശാന്ത് ജയിൻ, സീനിയർ റിലേഷൻഷിപ‌് മാനേജർ സാജൻ എന്നിവരാണ് സ്‌റ്റേഷനിലെത്തിയത്.

കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ശനിയാഴ്ച ക്രൈംബ്രാഞ്ചിനു നൽകിയശേഷം സംഘം ദുബായ‌്ക്കു തിരിക്കും. റാഖ് ബാങ്ക് സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ഒമ്പത് കേസുകളിലായി 16 പേരാണ് പ്രതിപ്പട്ടികയിലുള്ളത്.ബാങ്കും അന്വഷണച്ചുമതലയുള്ള പൊലീസ് സ്‌റ്റേഷനും തമ്മിൽ ദീർഘദൂരമുള്ളതിനാൽ പ്രതികളുമായി ധാരണയിലെത്തി തുക തിരിച്ചടച്ച് കേസ് ഒത്തുതീർപ്പാക്കാനും ബാങ്ക് ശ്രമിക്കുന്നുണ്ട്. എന്നാൽ, മുങ്ങിയവർ ഒത്തുതീർപ്പിനു തയ്യാറല്ലെന്നാണ് വിവരം.

ഗൾഫ് രാജ്യങ്ങളിൽനിന്നും 2000 കോടിയിലധികം തുകയുടെ ലോണുകൾ എടുത്ത് തിരിച്ചടയ‌്ക്കാതെ കേരളത്തിലേക്കു കടന്നതിനാണ് ഗൾഫ് ബാങ്കുകൾ പരാതി നൽകിയത്. വിവിധ ബാങ്കുകൾ സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിൽ 40 മലയാളികളാണ് പ്രതിസ്ഥാനത്തുള്ളത്. ദുബായ‌് ആസ്ഥാനമായി പ്രവർത്തിക്കുന്ന റാഖ് ബാങ്കിന്റെ എറണാകുളത്തെ പവർ ഓഫ് അറ്റോർണിയായ സ്ഥാപനം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.



from Kerala || Deshabhimani ​Online ​News http://bit.ly/2T1UHAm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages