കൊച്ചി> എയ്ഡഡ് കോളജുകളിലെയും സ്കൂളുകളിലെയും അധ്യാപക നിയമനം പിഎസ്‌സിക്ക് വിടണമെന്നാവശ്യപ്പെടുന്ന ഹർജിയിൽ സത്യവാങ്മൂലം നൽകാൻ സർക്കാരിന് ഹൈക്കോടതി നിർദേശം നൽകി. എയ്ഡഡ് സ്ഥാപനങ്ങളിൽ അധ്യാപകരെ നിയമിക്കാനുള്ള ചുമതല അതാതു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജർമാർക്ക് നൽകിയിരിക്കുന്ന നിലവിലെ രീതിയിൽ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് കൊല്ലം സ്വദേശി എം കെ സലീം നൽകിയ ഹർജിയിലാണ് ഉത്തരവ്. ഇത് സംബന്ധിച്ച് സർക്കാറിന് നൽകിയ നിവേദനത്തിൽ എയ്ഡഡ് കോളജുകളിലെയും സ്കൂളുകളിലെയും നിലവിലെ നിയമനരീതി മാറ്റാൻ തീരുമാനമില്ലെന്ന് മറുപടി ലഭിച്ച സാഹചര്യത്തിലാണ് ഹർജിയുമായി സമീപിച്ചിരിക്കുന്നത്.
അധ്യാപകരെ നിയമിക്കാനുള്ള ചുമതല മാനേജർമാർക്കാണെങ്കിലും കോളേജ് അധ്യാപകർക്ക് ശമ്പളം നൽകുന്നത് യുജിസിയും സ്കൂൾ അധ്യാപകർക്ക് ശമ്പളം നൽകുന്നത് പൊതുവിദ്യാഭ്യാസ വകുപ്പുമാണ്. 1958 ലെ കേരള വിദ്യാഭ്യാസ നിയമത്തിൽ എയ്ഡഡ് -സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് അധ്യാപകരെ നിയമിക്കാനുള്ള ചുമതല സർക്കാറിനായിരുന്നു. 1960ൽ ഒാർഡിനൻസിലൂടെ ഇതിനു മാറ്റം വരുത്തി. ശമ്പളം നൽകാൻ സർക്കാരും നിയമനം നടത്താൻ മാനേജ്മെൻറും എന്ന രീതി ഭരണഘടനയുടെ അന്തസത്തക്ക് വിരുദ്ധമാണെന്നും നടപടി അവസാനിപ്പിക്കണമെന്നും സർക്കാർ, എയ്ഡഡ് വ്യത്യാസമില്ലാതെ അധ്യാപക നിയമനം പിഎസ്‌സിക്ക് വിടണമെന്നുമാണ് ഹർജിയിലെ ആവശ്യം.
from Kerala || Deshabhimani Online News http://bit.ly/2FzbJ5J
via IFTTT
No comments:
Post a Comment