പിറവം> പാമ്പാക്കുട നെയ്ത്തുശാലപ്പടിയിൽ റോഡരികിലെ അടച്ചുറപ്പില്ലാത്ത ഒറ്റമുറി വീട്ടിൽ കഴിയുന്ന വിധവയ‌്ക്കും മക്കൾക്കുമെതിരെ അജ്ഞാതരുടെ ആസിഡ് ആക്രമണം. സ്മിത മക്കളായ നെവിൻ, സ്മിജ, സ്മിന, സ്മിനു എന്നിവർക്കെതിരെയാണ‌് ആക്രമണമുണ്ടായത‌്. വ്യാഴാഴ്ച പുലർച്ചെ വീട്ടിൽ ഉറങ്ങി കിടന്ന ഇവരുടെ ദേഹത്ത് ജനലിലൂടെ ആസിഡ് ഒഴിക്കുകയായിരുന്നു.
ശരീരത്തിൽ വെള്ളം വീഴുന്നതായിതോന്നി ഇവർ എഴുന്നേറ്റ് വീടിന് പുറത്തിറങ്ങി. പിന്നീട് ദേഹാസ്വാസ്ഥ്യം ഉണ്ടായപ്പോഴാണ് ആസിഡ് ആണെന്ന് മനസ്സിലായത്. വിവരമറിയിച്ചതിനെത്തുടർന്ന് രാമമംഗലം പൊലീസും പഞ്ചായത്ത് അംഗവും സ്ഥലത്തെത്തി ഇവരെ പിറവം ഗവ. ആശുപത്രിയിൽ എത്തിച്ച‌് പ്രാഥമിക ചികിത്സ നൽകിയ ശേഷം കോട്ടയം ഇഎസ്‌ഐ ആശുപത്രിയിലേക്ക‌് മാറ്റി.
ഇതിൽ സ്മിനയുടെ കാഴ്ചയ്ക്ക് തകരാർ ഉണ്ടായിട്ടുള്ളതായി മെഡിക്കൽകോളേജിൽനിന്നെത്തിയ വിദഗ്ദ്ധ സംഘം സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ബുധനാഴ്ച പകൽ ഇവരുടെ വീട്ടിലെ ഗൃഹോപകരണങ്ങൾക്കും കട്ടിലിനും അജ്ഞാതർ തീയിട്ടിരുന്നു. ഇതിന്റെ തുടർച്ചയായാകണം ആസിഡ് ആക്രമണവും. രാമമംഗലം എസ്‌ഐ എബി എം പിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. പിറവം സെന്റ‌് ജോസഫ്സ് ഹൈസ്കൂളിലെ എൻസിസിയുടെ ആഭിമുഖ്യത്തിൽ കുടുംബത്തിന് നൽകാനുള്ള വീടിന്റെ നിർമാണം നടന്നുവരികയാണ്.
from Kerala || Deshabhimani Online News http://bit.ly/2QV0VAo
via IFTTT
No comments:
Post a Comment