51 യുവതികൾ ശബരിമല സന്ദര്‍ശിച്ചതായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 18, 2019

51 യുവതികൾ ശബരിമല സന്ദര്‍ശിച്ചതായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി> മണ്ഡല-മകരവിളക്ക്‌ കാലത്ത് 51 യുവതികൾ ശബരിമല സന്ദ൪ശിച്ചതായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.  ഇവരുടെ പട്ടികയും സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചു.പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള ഏഴായിരം സ്ത്രീകള്‍ ദര്‍ശനത്തിനായി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തിരുന്നു. ഇവരില്‍ 51 പേര്‍ കയറിയതായി ഡിജിറ്റല്‍ തെളിവുകള്‍ അടക്കമാണ് റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കിയത് .

ശബരിമലയിലെത്തിയ ബിന്ദുവിനും കനകദുർഗയ്ക്കും മതിയായ പൊലീസ് സംരക്ഷണം നല്‍കണമെന്ന്‍ ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചപ്പോഴാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. 

ശബരിമല കയറിയ ശേഷം നിരന്തരം സംഘപരിവാര്‍ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പൂർണ്ണ സുരക്ഷ ആവശ്യപ്പെട്ട് ബിന്ദുവും കനകദുര്‍ഗയും സുപ്രീം കോടതിയെ സമീപിച്ചത്. ഇവരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി.ഇവര്‍ക്ക് സംരക്ഷണം തുടരാന്‍ കോടതി നിര്‍ദേശിച്ചു.

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് ജസ്റ്റിസ് നാഗേശ്വർ റാവു ജസ്റ്റിസ് ദിനേശ് മഹേശ്വരി എന്നിവർ അടങ്ങിയ ബെഞ്ച് ആണ് ഹർജി പരിഗണിച്ചത്.



from Kerala || Deshabhimani ​Online ​News http://bit.ly/2MiuP0x
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages