കണ്ണൂർ> കേരളത്തിൽ വരുമ്പോൾ നരേന്ദ്ര മോഡിക്കും രാഹുൽ ഗാന്ധിക്കും ഒരേ സ്വരമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. പൊതു വിദ്യാഭ്യാസത്തിന്റെയും ആരോഗ്യത്തിന്റെയും കാര്യത്തിൽ കേരളം നേടിയ നേട്ടങ്ങൾ രാജ്യത്തിന് തന്നെ മാതൃകയാണ്. ഇക്കാര്യത്തിലാണ് മോഡി ചോദിക്കുന്ന ചോദ്യം രാഹുൽ ഗാന്ധിയും ചോദിക്കുന്നത്.
യോഗി ആദിത്യനാഥും കേരളത്തിലെ ആശുപത്രികളെക്കുറിച്ച് ഇതേ ചോദ്യം ചോദിച്ചിരുന്നു. രാഹുൽ ഗാന്ധിക്ക് ഇത്തരം കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്ന കേരളത്തിലെ കോൺഗ്രസ് നേതാക്കൾ അദ്ദേഹത്തെ വലിയ അബദ്ധത്തിലേക്കാണ് കൊണ്ടെത്തിക്കുന്നത്.
കേരളത്തിലുള്ളവർക്ക് രാഹുൽ ഗാന്ധിയെക്കുറിച്ചുള്ള ധാരണകൾ മാറി വരുന്നുണ്ട്. സിപിഐ എമ്മിനെ മുഖ്യ ശത്രുവായി കാണുകയും ബിജെപിയെ വെള്ള പൂശുകയുമാണ് അദ്ദേഹം ചെയ്യുന്നത്.
ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ഡൽഹിയിൽ ഒരു അഭിപ്രായവും കേരളത്തിൽ വരുമ്പോൾ മറ്റൊരു അഭിപ്രായവുമാകുന്നത് എങ്ങനെയാണ്. ജിഎസ്ടി യും നോട്ടു നിരോധനവും ആദ്യം അനുകൂലിച്ചവർ ഇപ്പോൾ തെരഞ്ഞടുപ്പ് മുന്നിൽ കണ്ട് ജിഎസ്‌ടി ഒഴിവാക്കുമെന്ന് പറയുന്നു.
രാഹുലിന്റെ തെരഞ്ഞടുപ്പ് ഗിമ്മിക്കുകളൊന്നും ഇനി ചെലവാകാൻ പോകുന്നില്ല. കോൺഗ്രസിനെ അറിയുന്ന ആരും ഇതിൽ വീഴില്ല. തെരഞ്ഞെടുപ്പിൽ ഇടതു പക്ഷം ചരിത്ര വിജയം നേടും. 2004ൽ ഒരു സീറ്റും നേടാനായിട്ടില്ലെന്ന് കോൺഗ്രസിന് ഓർമയുണ്ടാകണമെന്നും കോടിയേരി പറഞ്ഞു.
from Kerala || Deshabhimani Online News http://bit.ly/2MG3eqj
via IFTTT
No comments:
Post a Comment