കെഎംഎംഎല്ലിന് 9 മാസത്തിനിടെ 116 കോടി രൂപ ലാഭം: പുതിയ പദ്ധതികളും തൊഴിലവസരങ്ങളുമായി മുന്നേറ്റം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 30, 2019

കെഎംഎംഎല്ലിന് 9 മാസത്തിനിടെ 116 കോടി രൂപ ലാഭം: പുതിയ പദ്ധതികളും തൊഴിലവസരങ്ങളുമായി മുന്നേറ്റം

കൊല്ലം> കേരളത്തിലെ വൻകിട പൊതുമേഖലാ സ്ഥാപനമായ കെഎംഎംഎല്ലിന്  2018 ഏപ്രിൽ ഒന്നു മുതൽ ഡിസംബർ 31 വരെ  116 കോടി രൂപയുടെ ലാഭം. ഉൽപ്പാദന–- വിപണന രംഗത്ത് കഴിഞ്ഞവർഷം  വൻനേട്ടം കൈവരിച്ച സ്ഥാപനം  പുതിയ പദ്ധതികളും തൊഴിലവസരങ്ങളുമായി വികസനവഴിയിൽ  കുതിക്കുന്നു. പുതിയ പദ്ധതികൾക്കു രൂപം നൽകുന്നതിനൊപ്പം നിരവധി തൊഴിലവസരങ്ങളും സൃഷ്ടിച്ച് മുന്നേറുകയാണ് കെഎംഎംഎൽ എന്ന‌്  മാനേജിങ‌് ഡയറക്ടർ  കെ രാഘവൻ ദേശാഭിമാനിയോട‌്  പറഞ്ഞു.

കാലപ്പഴക്കം കാരണം ഉൽപ്പാദനശേഷി കുറഞ്ഞ ഓക്‌സിജൻ പ്ലാന്റ് മാറ്റി സ്ഥാപിക്കൽ നടക്കുന്നു. ആധുനിക രീതിയിലുള്ള ഓക്‌സിജൻ പ്ലാന്റ്  പൂർത്തിയാകുന്നതോടെ ഓക്‌സിജൻ ഉൽപ്പാദനത്തിൽ  സ്വയംപര്യാപ്തത കൈവരിക്കാൻ കമ്പനിക്ക് സാധിക്കും. 1984ൽ  സ്ഥാപിച്ച നിലവിലെ പ്ലാന്റിന്റെ ശേഷി 50 ടണ്ണിൽനിന്ന‌് 30 ടൺ ആയി ചുരുങ്ങിയിരുന്നു. തന്മൂലം അധികമായി ആവശ്യം വരുന്ന ലിക്വിഡ് ഓക്‌സിജൻ അയൽ സംസ്ഥാനങ്ങളിൽനിന്നു വാങ്ങേണ്ട സ്ഥിതിയാണ്.

പന്ത്രണ്ടു കോടി രൂപ ചെലവിൽ ആധുനിക രീതിയിലുള്ള നിയന്ത്രണ സംവിധാനമായ ‘ഡിസ്ട്രിബ്യൂട്ടഡ് കൺട്രോൾ സിസ്റ്റം'  സ്ഥാപിക്കുന്നതിനുള്ള പണികൾ പുരോഗമിക്കുന്നു. ഫെബ്രുവരിയോടെ ഇത് പൂർത്തിയാകും. ഓക്‌സിഡേഷൻ പ്ലാന്റിന്റെയും ക്ലോറിനേഷൻ പ്ലാന്റിന്റെയും നിയന്ത്രണ സംവിധാനമാണിത്. ഒപ്പം തന്നെ എൽപിജി  വാതകത്തേക്കാൾ സുരക്ഷിതവും പരിസ്ഥിതി സൗഹാർദവുമായ എൽഎൻജി പദ്ധതിക്കും  രൂപം നൽകിയിട്ടുണ്ട്. 10 കോടി രൂപ ചെലവ് വരുന്നതാണ് ഈ പദ്ധതി.

2002ൽ  സ്ഥാപിച്ച മിനറൽ  സെപ്പറേഷൻ യൂണിറ്റിന്റെ  ഉൽപ്പാദനശേഷി കുറഞ്ഞു വന്നതിനാൽ  ജൂലൈയിൽ  പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് ഉൽപ്പാദനം വർധിപ്പിക്കാനുള്ള പദ്ധതികൾക്ക് തുടക്കം കുറിച്ചിട്ടുണ്ട‌്. ഇതിനായി 8.81 കോടി രൂപ മാറ്റിവച്ചു. സെൻട്രൽ  പവർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ  ഊർജ പരിശോധനയിൽ   നിലവിലെ ടിക്കിൾ പ്രീ ഹീറ്ററുകളുടെ  ശേഷി കുറവാണെന്നു കണ്ടെത്തിയിരുന്നു. പുതിയ സാങ്കേതിക വിദ്യയിലുള്ള ഹീറ്ററുകൾ സ്ഥാപിക്കാൻ സർക്കാരിന്റെ അനുമതി തേടിയിട്ടുണ്ട്. കൂടാതെ അഗ്‌നിശമന സംവിധാനവും  ആധുനിക സംവിധാനത്തിലേക്കു മാറ്റും.

സുഗമമായി ഇന്ധനവും രാസവസ്തുക്കളും എത്തിക്കാനായി ചവറയിൽ നിർമിക്കുന്ന ബോട്ട്ജെട്ടിയിൽനിന്ന് കമ്പനിയിലേക്ക് പൈപ്പ്‌ലൈൻ നിർമാണവും തുടങ്ങിയിട്ടുണ്ട്. ഇതിന്റെ പ്രവൃത്തിയും ഫെബ്രുവരിയോടെ പൂർത്തിയാകും. പൂർണമായും പുതിയ സാങ്കേതികവിദ്യകളിലേക്കു മാറുന്നതോടെ ഈ രംഗത്ത് കൂടുതൽ  തൊഴിലവസരങ്ങളും  കെഎംഎംഎൽ  സൃഷ്ടിക്കും. 70 വിദഗ്ധ തൊഴിലാളികളെ മാർച്ച് 31നുള്ളിൽ  നിയമിക്കും. കഴിഞ്ഞ ഏപ്രിലിൽ നിയമിച്ച 33 തൊഴിലാളികൾക്കു പുറമെയാണിത്.

വാർഷിക ഉൽപ്പാദനക്ഷമത 40000ത്തിൽനിന്ന് 60,000 മെട്രിക് ടണ്ണാക്കി  ഉയർത്തുന്ന പദ്ധതികളും ആവിഷ്‌കരിച്ചിട്ടുണ്ട്. 2017–--18ൽ  കമ്പനിയുടെ വിറ്റുവരവ് സർവകാല റെക്കോഡിട്ടിരുന്നു. 741 കോടി രൂപയുടെ വിറ്റുവരവാണുണ്ടായത്. നികുതി അടക്കമുള്ള ലാഭമായി 181 കോടി രൂപ നേടിയതും ഈ കാലയളവിലാണ്. 2010–-11 സാമ്പത്തിക വർഷത്തിനു ശേഷം സ്ഥാപിതശേഷിയുടെ 85 ശതമാനം മറികടന്നു. ടൈറ്റാനിയം ഡയോക്‌സൈഡിന്റെ ഉൽപ്പാദനം 34120 മെട്രിക് ടണ്ണായും സിലിക്കോണിന്റെ വിപണനം 6100 മെട്രിക് ടണ്ണായും ഉയർന്നിരുന്നു.

നേട്ടങ്ങൾ കൈവരിച്ചതിന്റെ ഭാഗമായി 2018ലെ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനിയേഴ്‌സിന്റെ ഇൻഡസ്ട്രി എക്‌സലൻസി അവാർഡും ക്വയിലോൺ  മാനേജ്‌മെന്റ് അസോസിയേഷന്റെ വൻകിട വ്യവസായ സ്ഥാപനങ്ങളിൽ  മികച്ച പ്രവർത്തനത്തിനുള്ള അവാർഡും കെഎംഎംഎല്ലിന് ലഭിച്ചു എന്നും മാനേജിങ‌് ഡയറക്ടർ  പറഞ്ഞു.

 



from Kerala || Deshabhimani ​Online ​News http://bit.ly/2sUwZKU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages