വയനാട്> ആദിവാസി പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ കോൺഗ്രസ് നേതാവ് ഒ എം ജോർജ്ജിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനാണ് ഒ എം ജോർജ്ജിനെ സസ്പെൻഡ് ചെയ്തതായി അറിയിച്ചത്.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി കർശനമായി നടപടിയെടുക്കുമെന്നും കുറ്റക്കാരെ ഒരു കാരണവശാലും പാർട്ടി സംരക്ഷിക്കില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
വയനാട് ഡിസിസി സെക്രട്ടറിയും സുൽത്താൻ ബത്തേരി മുൻ പഞ്ചായത്ത് പ്രസിഡന്‍റുമാണ് ഒ എം ജോർജ്. ഒളിവിലുള്ള ഇയാൾക്കെതിരെ പോക്‌സോ അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.
from Kerala || Deshabhimani Online News http://bit.ly/2ME1qhz
via IFTTT
No comments:
Post a Comment