കമിതാക്കൾ വനത്തിൽ ഒളിവിൽ കഴിഞ്ഞത‌് മൂന്നാഴ്ചയിലേറെ, ഒടുവിൽ പൊലിസ‌് പിടിയിൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 30, 2019

കമിതാക്കൾ വനത്തിൽ ഒളിവിൽ കഴിഞ്ഞത‌് മൂന്നാഴ്ചയിലേറെ, ഒടുവിൽ പൊലിസ‌് പിടിയിൽ

മൂലമറ്റം>  മൂന്നാഴ്ചയിലേറെ വനത്തിൽ  ഒളിവിൽ കഴിഞ്ഞ കമിതാക്കളെ പൊലീസ് പിടികൂടി.  മേലുകാവ് സ്വദേശി വല്യാട്ടിൽ അപ്പു എന്നു വിളിക്കുന്ന ജോർജും(21)‌, പതിനേഴുവയസ്സുള്ള കാമുകിയേയുമാണ‌് അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ പ്രണയം നടിച്ചു തട്ടിക്കൊണ്ടു വന്നു ഇലവീഴാപൂഞ്ചിറയുടെ സമീപമുള്ള വനമേഖലയിൽ കഴിയുകയായിരുന്നു അപ്പുവെന്നു പൊലീസ് പറഞ്ഞു.

പോലീസും നാട്ടുകാരും ഇവർക്കുവേണ്ടി വനത്തിലും നാട്ടിലും തിരച്ചിൽ നടത്തിവരികയായിരുന്നു. പെൺകുട്ടിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് ജില്ലാ സൈബർ സെൽ നടത്തിയ അന്വേഷണത്തിലാണ‌് ഇവർ ഇലവീഴാപ്പൂഞ്ചിറ വനമേഖലയിലുള്ളതായി സ്ഥിരീകരിച്ചത‌്. അപ്പുവിന്റെ ബൈക്ക് കഴിഞ്ഞ ദിവസം കോളപ്ര അടൂർ മലയിൽ നിന്നു പൊലീസ് കണ്ടെത്തിയിരുന്നു.

മരംകയറ്റത്തൊഴിലാളിയായ അപ്പു ഏതാനുംമാസം മുമ്പ് കുമളിയിലെത്തി പെൺകുട്ടിയുമായി അടുപ്പത്തിലായി. തുടർന്ന‌് ജനുവരി ആറിന് സൺഡേ സ്‌കൂളിലേക്കെന്നു പറഞ്ഞ് വീട്ടിൽ നിന്ന് പോയ പെൺകുട്ടി അപ്പുവിനോടൊപ്പം ഒളിച്ചോടുകയായിരുന്നു. പെൺകുട്ടിയെ കാണാതായപ്പോൾ വീട്ടുകാർ കുമളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.  പൊലീസ് യുവാവിന്റെ മേലുകാവിലെ വീട്ടിലും മറ്റും തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. പെൺകുട്ടിയെ കണ്ടെത്താൻ നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് വീട്ടുകാർ ഹൈക്കോടതിയിലും പരാതി നൽകിയിരുന്നു.

ചൊവ്വാഴ്ച പുലർച്ചെ, ഇരുവരും ചാക്ക് കെട്ടുകളുമായി അടൂർ മലയിൽ നിന്നു സംസ്ഥാന പാതയിലെ കോളപ്ര ഭാഗത്തേക്ക് വരുന്ന വഴി പൊലീസിന്റെ മുന്നിൽപ്പെട്ടു. പൊലീസ് സംഘം ഇവരെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഇവർ രണ്ടു വഴിക്ക് ഓടി. പിന്നാലെ പൊലീസും നാട്ടുകാരും. പെൺകുട്ടി ശരംകുത്തിയിലെ ഒരു  വീട്ടിലെത്തി വാതിലിൽ മുട്ടിവിളിച്ച് കുടിവെള്ളം ചോദിച്ചു. വീട്ടുകാർ വെള്ളവും  ആഹാരവും നൽകിയതിന‌് പിന്നാലെ നാട്ടുകാരെത്തി പെൺകുട്ടിയെ തടഞ്ഞു വച്ചു പൊലീസിൽ അറിയിച്ചു.

കുടയത്തൂർ വഴി ആനക്കയം ഭാഗത്തേക്ക് ഓടിയ യുവാവിനെ നാട്ടുകാ‍രും പൊലീസും പിന്തുടർന്ന് പിടികൂടുകയായിരുന്നു. മൂന്നാഴ്ചയിലേറെ വനത്തിൽ ഇരുവരും വനവിഭവങ്ങൾ കഴിച്ച് വിശപ്പടക്കി പാറയിലും മരച്ചുവട്ടിലുമായാണ് കഴിഞ്ഞിരുന്നത്.

വീട്ടുകാർ ഹേബിയസ് കോർപ്പസ് ഹർജി നൽകിയിരുന്നതിനാൽ പെൺകുട്ടിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്കു വിധേയമാക്കിയ ശേഷം ഹൈക്കോടതിയിൽ ഹാജരാക്കി. കട്ടപ്പനയിൽനിന്നെത്തിയ പോലീസ് യുവാവിനെ പീരുമേട്ടിലേക്ക് കൊണ്ടുപോയി.

സ്ത്രീകളെ വലയിൽ വീഴ്ത്തി ഇവരോടൊപ്പം താമസിച്ച ശേഷം കടന്നു കളയുകയാണ് അപ്പുവിന്റെ പതിവെന്നും   ഇടുക്കിയിലും കോട്ടയത്തുമായി ഒട്ടേറെ പെൺകുട്ടികളെ ഇയാൾ കെണിയിൽ വീഴ്ത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. 2 വർഷം മുൻപ്  ചിങ്ങവനത്തുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ  അറസ്റ്റിലായിരുന്നു.

മൂലമറ്റത്തു നിന്നു ബൈക്ക് മോഷണം നടത്തിയ സംഭവത്തിലും ഇയാൾക്കെതിരെ  കേസെടുത്തിരുന്നു. ഒളിച്ചു താമസിക്കുന്നതിനിടെ ജനവാസ മേഖലയിൽ നിന്നു കാർഷികവിഭവങ്ങൾ മോഷ്ടിച്ച്  വിൽപന നടത്തിയിരുന്നതായും പൊലീസിനു വിവരം ലഭിച്ചു.



from Kerala || Deshabhimani ​Online ​News http://bit.ly/2MGXgp2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages