കന്യാസ്ത്രീയെ അധിക്ഷേപിക്കൽ; പിസി ജോര്‍ജിനെ നിയമസഭ സദാചാര സമിതിയില്‍ നിന്ന് പുറത്താക്കി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 30, 2019

കന്യാസ്ത്രീയെ അധിക്ഷേപിക്കൽ; പിസി ജോര്‍ജിനെ നിയമസഭ സദാചാര സമിതിയില്‍ നിന്ന് പുറത്താക്കി

തിരുവനന്തപുരം> കന്യാസ്ത്രീക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ  പി ജി ജോർജ്‌ എംഎൽഎയെ നിയമസഭാ സദാചാരകമ്മിറ്റിയിൽനിന്ന്‌ പുറത്താക്കി. 

എ പ്രദീപ്കുമാർ അധ്യക്ഷനായ സമിതിയാണ്‌ പുറത്താക്കിയത്‌. ജോര്‍ജിന് പകരം അനൂപ് ജേക്കബിനെ സദാചാര സമിതിയിൽ  ഉള്‍പ്പെടുത്തി.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ പീഡനപരാതി നല്‍കിയ കന്യാസ്ത്രീയെയാണ്‌ പി സി ജോര്‍ജ്  അധിക്ഷേപിച്ചത‌്. സംഭവത്തില്‍ ജോര്‍ജിനെതിരായ പരാതി സദാചാര സമിതിയുടെ പരിഗണനയിലാണ്.

ഈ സമിതിയില്‍ ജോര്‍ജ് തുടരുന്നതില്‍ നേരത്തെ തന്നെ വിമര്‍ശനമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് പ്രിവിലേജസ് ആന്‍ഡ് എത്തിക്സ് കമ്മിറ്റിയില്‍നിന്ന് ജോര്‍ജിനെ ഒഴിവാക്കിയത്.കന്യാസ്‌ത്രിയെ ബാലാൽസംഗം ചെയ്‌ത കേസിൽ പ്രതിയായ ബിഷപ്പിനെ ന്യായീകരിച്ചാണ്‌ പി സി ജോർജ്‌ കന്യാസ്‌ത്രീയെ മോശം വാക്കുകൾകൊണ്ട്‌ അധിക്ഷേപിച്ചത്‌.



from Kerala || Deshabhimani ​Online ​News http://bit.ly/2BdKhXz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages