കൊച്ചി> ഉമ്മൻചാണ്ടിയെ വെട്ടിമാറ്റി പ്രതിപക്ഷനേതാവ‌് രമേശ‌് ചെന്നിത്തലയുടെ ഫെയ‌്സ‌്ബുക്ക‌് പോസ‌്റ്റ‌്. ചൊവ്വാഴ‌്ച എഐസിസി അധ്യക്ഷൻ രാഹുൽഗാന്ധി, അന്തരിച്ച കോൺഗ്രസ‌് നേതാവ‌് എം ഐ ഷാനവാസിന്റെ വീട‌് സന്ദർശിച്ചിരുന്നു. സന്ദർശന വേളയിൽ രാഹുൽഗാന്ധി അടുത്തുണ്ടായിരുന്ന ഭിന്നശേഷിയുള്ള കുട്ടിയെ എടുത്തുകൊണ്ടുനിൽക്കുന്ന ഫോട്ടോ എടുത്തു. ഇത് രാഹുൽഗാന്ധി ട്വിറ്ററിൽ ഇടുകയും ചെയ്തു. ഫോട്ടോയിൽ രമേശ‌് ചെന്നിത്തലയും ഉമ്മൻചാണ്ടിയുമുണ്ട‌്.
എന്നാൽ രമേശ‌് ചെന്നിത്തല ഫോട്ടോ ഫെയ‌്സ‌്ബുക്ക‌് പേജിൽ നൽകിയപ്പോൾ ഉമ്മൻചാണ്ടിയെ വെട്ടിമാറ്റി. ഇതിനെതിരെ എ ഗ്രൂപ്പിൽ വ്യാപക പ്രതിഷേധമുയർന്നു.
ചെന്നിത്തലയെ ട്രോളി ഫെയ‌്സ‌്ബുക്കിൽ നിരവധി പോസ‌്റ്റുകളും ഇതിനകം വന്നു. യഥാർഥ ഫോട്ടോയും വെട്ടിമാറ്റിയ ഫോട്ടോയും ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട‌്. പിന്നീട് ചെന്നിത്തല ഉമ്മൻചാണ്ടിയുംകൂടിയുള്ള ഫോട്ടോ പോസ്‌റ്റ്‌ചെയ്‌തു.
from Kerala || Deshabhimani Online News http://bit.ly/2Uou2hu
via IFTTT
No comments:
Post a Comment