വിനോദസഞ്ചാരസാധ്യതകൾ തുറന്നിട്ട‌് ട്രാവൽമാർട്ട‌് പ്രദർശനം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 5, 2019

വിനോദസഞ്ചാരസാധ്യതകൾ തുറന്നിട്ട‌് ട്രാവൽമാർട്ട‌് പ്രദർശനം


കൊച്ചി
ഇന്ത്യയിലെയും വിദേശരാജ്യങ്ങളിലെയും വിനോദയാത്രകളുടെ വിശദാംശങ്ങൾ അറിയണമെന്ന് ആഗ്രഹമുണ്ടോ...? കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർസ്‌റ്റേഡിയത്തിൽ ഒരുക്കിയിരിക്കുന്ന ഇന്ത്യ ഇന്റർനാഷണൽ ട്രാവൽമാർട്ട് 2019ന്റെ പവലിയനുകൾ സന്ദർശിക്കൂ. വിനോദയാത്രകളുടെ മാത്രമല്ല, ബിസിനസ‌് യാത്രകളെക്കുറിച്ചുള്ള വിശദാംശങ്ങളും ഇവിടെ അറിയാം. യാത്രാസാധ്യതകളും ചെലവുകളുമെല്ലാം നേരിട്ടറിയാൻ നിരവധിയാളുകളാണ് ഇവിടേക്കെത്തുന്നത്.

രാജ്യത്തെ നൂറിലധികം വിനോദസഞ്ചാരമേഖലകളിലേക്കുള്ള ഹോളിഡേ പാക്കേജുകളെക്കുറിച്ചറിയാനും തത്സമയം യാത്ര ബുക്ക് ചെയ്യാനും മേള പ്രയോജനപ്പെടുത്താം. രാജ്യാന്തര ടൂർ ഓപ്പറേറ്റർമാരും ഇന്ത്യയിലെ നാനാഭാഗങ്ങളിൽനിന്നുള്ള റിസോർട്ടുകളും ആകർഷകമായ പാക്കേജുകളുമായി മേളയിലുണ്ട്. സ്പിയർ ട്രാവൽ മീഡിയ ആൻഡ‌് എക്സിബിഷൻസ് ആണ് മേള സംഘടിപ്പിക്കുന്നത്.

ആഭ്യന്തരയാത്രകളാണ് ഇന്ത്യൻ ടൂറിസത്തിന്റെ നട്ടെല്ലെന്ന് സ്പിയർ ട്രാവൽ മീഡിയ ഡയറക്ടർ രോഹിത് ഹംഗൽ പറഞ്ഞു. പ്രതിവർഷം 56 കോടിയിലധികം ജനങ്ങൾ ഇന്ത്യയ്ക്കുള്ളിൽത്തന്നെ വിനോദയാത്ര നടത്തുന്നുണ്ട്. ഇക്കാര്യത്തിൽ ചൈന കഴിഞ്ഞാൽ അടുത്തസ്ഥാനം ഇന്ത്യയ്ക്കാണെന്നും അദ്ദേഹം പറഞ്ഞു.

വിവിധ സംസ്ഥാന ടൂറിസം വകുപ്പുകളും വിദേശരാജ്യങ്ങളും മേളയുടെ ഭാഗമാണ്. രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നുമുള്ള നൂറ്റിമ്പതിലധികം പ്രതിനിധികളാണ് പങ്കെടുക്കുന്നത്. ഗുജറാത്ത്, മൗറീഷ്യസ്, വെസ്റ്റ് ബംഗാൾ, അരുണാചൽ പ്രദേശ്, കർണാടകം എന്നിവിടങ്ങളിലെ സഞ്ചാരകേന്ദ്രങ്ങളുടെ ചിത്രീകരണം മേളയുടെ പ്രധാന ആകർഷണമാണ്. മേള ശനിയാഴ്ച സമാപിക്കും. പകൽ 11 മുതൽ രാത്രി ഏഴുവരെയാണ് പ്രദർശനം. പ്രവേശനം സൗജന്യമാണ്.



from Kerala || Deshabhimani ​Online ​News http://bit.ly/2TtHT5w
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages