സിയാല്‍ 31 കോടി രൂപ ലാഭവിഹിതം നൽകി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 5, 2019

സിയാല്‍ 31 കോടി രൂപ ലാഭവിഹിതം നൽകി


കൊച്ചി
കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് 2017–-18 വർഷത്തെ ലാഭവിഹിതമായി സംസ്ഥാന സർക്കാരിന് 31 കോടി രൂപ നൽകി. മുഖ്യമന്ത്രി പിണറായി വിജയന് സിയാൽ മാനേജിങ് ഡയറക്ടർ വി ജെ കുര്യൻ ലാഭവിഹിതത്തിന്റെ ചെക്ക് കൈമാറി.

2017–-18 സാമ്പത്തികവർഷം 553.42 കോടി രൂപയുടെ സിയാൽ വരുമാനമുണ്ടാക്കി.  ലാഭം 158.42 കോടി രൂപയും.  ഡ്യൂട്ടി ഫ്രീ ആൻഡ‌് റീട്ടെയിൽ സർവീസസ്  ലിമിറ്റഡ് ഉൾപ്പെടെ സിയാലിന് 100 ശതമാനം ഉടമസ്ഥതയുള്ള ഉപകമ്പനികളുടെ സാമ്പത്തിക പ്രകടനംകൂടി കണക്കിലെടുക്കുമ്പോൾ 701.13 കോടി രൂപയുടെ വരുമാനവും 172.33 കോടിയുടെ ലാഭവുമുണ്ട്. നിക്ഷേപകർക്ക് 25 ശതമാനമാണ് ലാഭവിഹിതം നൽകുന്നത്. കമ്പനിയിൽ 32.42 ശതമാനം ഓഹരിയുള്ള സംസ്ഥാന സർക്കാരിന് ഈയിനത്തിലാണ‌് 31 കോടി രൂപ ലഭിച്ചത‌്. 2016–-17ലും 31 കോടി രൂപ ലാഭവിഹിതമായി നൽകി.
 ചടങ്ങിൽ സിയാൽ ഡയറക്ടർകൂടിയായ മന്ത്രി വി എസ‌് സുനിൽകുമാർ, മറ്റ് ഡയറക്ടർമാരായ എം എം യൂസഫ് അലി, എൻ വി ജോർജ്, കെ റോയ‌് പോൾ, എ കെ രമണി, കമ്പനി സെക്രട്ടറി സജി കെ ജോർജ് എന്നിവർ പങ്കെടുത്തു.



from Kerala || Deshabhimani ​Online ​News http://bit.ly/2CPTFSh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages