കലാപദൗത്യം ആർഎസ‌്എസ‌് നേരിട്ട‌് ഏറ്റെടുത്തു ; അഞ്ഞൂറോളം കേന്ദ്രങ്ങളിൽ ഒരേസമയത്ത‌് അക്രമം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 5, 2019

കലാപദൗത്യം ആർഎസ‌്എസ‌് നേരിട്ട‌് ഏറ്റെടുത്തു ; അഞ്ഞൂറോളം കേന്ദ്രങ്ങളിൽ ഒരേസമയത്ത‌് അക്രമം

ഹർത്താൽ ദിനത്തിൽ സംസ്ഥാന വ്യാപകമായി അരങ്ങേറിയത‌്  ആർഎസ‌്എസ‌് തയ്യാറാക്കിയ കലാപ പദ്ധതി. സംയമനത്തോടെയുള്ള  പൊലീസ‌്  നടപടിയും ജനങ്ങളുടെയും വ്യാപാരികളുടെയും ചെറുത്തുനിൽപ്പുമാണ‌്  നീക്കം പൊളിച്ചത‌്. പൊലീസ‌് വെടിവയ‌്പിലൂടെ ബലിദാനികളെ സൃഷ്ടിച്ച‌് വൈകാരികമായി മുതലെടുക്കാനായിരുന്നു ആർഎസ‌്എസ‌് തയ്യാറാക്കിയ പദ്ധതി.

ആർഎസ‌്എസ‌് നേരിട്ട‌് ഏറ്റെടുത്ത ഈ ദൗത്യത്തെക്കുറിച്ച‌് ആഭ്യന്തരവകുപ്പിന‌് സൂചന ലഭിച്ചു. ആർഎസ‌്എസ‌് നേരിട്ട‌് നിയന്ത്രിക്കുന്ന ശബരിമല കർമസമിതിയെ ഹർത്താൽ ആഹ്വാനത്തിന‌് നിയോഗിച്ചത‌് ഇതിന‌് തെളിവാണ‌്. ബിജെപി നേതൃത്വവുമായി കുടിയാലോചിക്കുക പോലുമുണ്ടായില്ല. ഹർത്താലിനെക്കുറിച്ച‌് ആലോചിച്ചിട്ടില്ലെന്ന‌് ബിജെപി സംസ്ഥാന പ്രസിഡന്റ‌് പി എസ‌് ശ്രീധരൻപിള്ള പറഞ്ഞ‌് മിനിറ്റുകൾക്കുള്ളിലാണ‌് കോട്ടയത്ത‌് ഹർത്താൽ പ്രഖ്യാപനമുണ്ടായത‌്. പിന്നീട‌് ഗത്യന്തരമില്ലാതെ ബിജെപിക്ക‌് പിന്തുണയ‌്ക്കേണ്ടി വന്നു.

സിപിഐ എം ഓഫീസുകൾക്കും നേതാക്കളുടെ വീടുകൾക്കും നേരെ തെരഞ്ഞുപിടിച്ച‌് ആക്രമണം അഴിച്ചുവിട്ടത‌് കലാപം പടർത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നുവെന്ന‌് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട‌്. 

അഞ്ഞൂറോളം കേന്ദ്രങ്ങളിൽ ഒരേസമയത്ത‌് അക്രമം
അഞ്ഞൂറോളം കേന്ദ്രങ്ങളിൽ ഏതാണ്ട‌് ഒരേസമയത്താണ‌് ആക്രമണം നടത്തിയത‌്. ഇതും ഹർത്താൽ ആർഎസ‌്എസ‌് കൈയിലെടുത്തതിന‌് തെളിവാണെന്ന‌് പൊലീസ‌് വിലയിരുത്തുന്നു. കാസർകോട‌് ഉൾപ്പെടെ ചിലയിടങ്ങളിൽ വർഗീയ സംഘർഷത്തിനും പദ്ധതിയിട്ടു. തിരുവനന്തപുരം, പാലക്കാട‌്, തൃശൂർ എന്നിവിടങ്ങളിൽ പൊലീസ‌് വെടിവയ‌്പ്പിലേക്ക‌് നയിക്കണമെന്ന‌് സംഘപരിവാർ രഹസ്യനിർദേശം നൽകിയിരുന്നു.
പൊലീസിനെതിരെ കടുത്ത ആക്രമണം അഴിച്ചുവിട്ടിട്ടും സംയമനം പാലിച്ചതും അക്രമികൾക്കെതിരെ കർശനനടപടി എടുത്തതും കലാപ പദ്ധതി പൊളിച്ചതായാണ‌് വിലയിരുത്തൽ.

കടകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും സംരക്ഷണം കൊടുക്കുന്നതിലും മറ്റും ഒറ്റപ്പെട്ട വിമർശനം ഉയർന്നിട്ടുണ്ടെങ്കിലും പൊലീസിനെതിരെ വ്യാപകമായ പരാതിയില്ലെന്നതാണ‌് വസ‌്തുത. അക്രമികളെ കർശനമായി നേരിട്ടെങ്കിലും വെടിവയ‌്പ്പ‌് ഉൾപ്പെടെ ഒഴിവാക്കാനായി. മറിച്ചായിരുന്നെങ്കിൽ അക്രമം കൂടുതൽ രൂക്ഷമാവുമെന്നാണ‌് ഇന്റലിജൻസ‌് നിഗമനം.

എല്ലായിടത്തും ഒരേസമയം  തന്നെ വ്യാപകമായി ആക്രമണം അരങ്ങേറിയ സംഭവം സംസ്ഥാനത്ത‌് അടുത്തകാലത്തെങ്ങും ഉണ്ടായിട്ടില്ല. അക്രമികളെ പിടികൂടുന്നതിന‌് ‘സ‌്പെഷ്യൽ ഡ്രൈവ‌്’ ഉൾപ്പെടെ ആസൂത്രണം ചെയ‌്തതും അറ‌സ്റ്റിലായവരുടെ ബാങ്ക‌് അക്കൗണ്ട‌് മരവിപ്പിക്കാൻ തീരുമാനിച്ചതും പൊലീസിന്റെ ഇടപെടൽ ശക്തമാക്കാൻ ഇടയാക്കി.

അതേസമയം എടപ്പാൾ, മിഠായി തെരുവ‌് എന്നിവിടങ്ങളിൽ ജനങ്ങളിൽനിന്ന‌് ഉണ്ടായ ചെറുത്ത‌ുനിൽപ്പ‌് പൊലീസിന് ആശ്വാസം പകർന്നിട്ടുണ്ട‌്. ഇതിനിടെ ഹർത്താലിന‌് ശക്തിപകർന്ന കോൺഗ്രസ‌് നിലപാട‌് സംശയം ഉണർത്തിയിട്ടുണ്ട‌്. സംഘപരിവാർ ഹർത്താൽ പരസ്യമായി പ്രഖ്യാപിച്ചപ്പോൾ യുഡിഎഫ‌് കരിദിനത്തിന‌് ആഹ്വാനം നൽകി അതിന‌് എരിവ‌് പകർന്നുവെന്ന‌ാണ‌് വിമർശനം.



from Kerala || Deshabhimani ​Online ​News http://bit.ly/2Qll7Lf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages