കാർഷികനയം പൊളിച്ചെഴുതണമെന്ന‌് നയരേഖ ;കർഷകസംഘം പ്രത്യേക കൺവൻഷൻ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 5, 2019

കാർഷികനയം പൊളിച്ചെഴുതണമെന്ന‌് നയരേഖ ;കർഷകസംഘം പ്രത്യേക കൺവൻഷൻ

കൊച്ചി
കേരളത്തെ വർധിച്ച ഉൽപ്പാദനക്ഷമതയും ഉൽപ്പാദനവുമുള്ള ആധുനിക കാർഷികമേഖലയാക്കാൻ നിലവിലെ കാർഷികനയങ്ങൾ പൊളിച്ചെഴുതണമെന്ന‌് കേരള കർഷകസംഘം കാർഷിക നയരേഖയിൽ ആവശ്യപ്പെട്ടു. എറണാകുളത്തു ചേർന്ന കേരള കർഷകസംഘം പ്രത്യേക കൺവൻഷനാണ‌് നയരേഖ തയ്യാറാക്കിയത‌്.

നിലവിലെ വിള അധിഷ‌്ഠിത നയങ്ങളിൽനിന്ന‌ു മാറി സംയോജിത ബഹുവിള സമ്പ്രദായത്തിൽ ഊന്നുന്ന കാർഷികനയം രൂപീകരിക്കണം. ഓരോ യൂണിറ്റ‌് ഭൂമിയിൽനിന്നും ലഭിക്കുന്ന വരുമാനം പരമാവധിയാക്കണം. ഇത്തരത്തിൽ പുതിയ തലമുറയെ കൃഷിയിലേക്ക‌് ആകർഷിക്കണം. ഓരോ കാർഷികപ്രദേശവും പ്രത്യേക കാർഷികമേഖലയായി പ്രഖ്യാപിച്ച‌് പ്രത്യേക നയപരിപാടി ആവിഷ‌്കരിക്കണം. നമ്മുടെ കാർഷിക അനുബന്ധ വികസന പ്രവർത്തനത്തിന്റെ അടിസ്ഥാനഘടകം നീർത്തടങ്ങളായി മാറണം.

പ്രയോഗക്ഷമതയുള്ള ഗവേഷണപദ്ധതികൾക്ക‌് രൂപംനൽകണം. ഗവേഷണസ്ഥാപനങ്ങൾക്കുള്ള ധനസഹായം വർധിപ്പിക്കണം. കാർഷിക വിജഞാന വ്യാപനം ശക്തിപ്പെടുത്തണം‌. കൃഷിഭവനുകളുടെ പ്രവർത്തനം പരിഷ‌്കരിച്ച‌് ഉദ്യോഗസ്ഥർക്ക‌് കൂടുതൽ സമയം കർഷകരുമായി ചെലവഴിക്കാനുള്ള സാഹചര്യമുണ്ടാകണം. നെൽവയൽ സംരക്ഷണനിയമം കർശനമായി നടപ്പാക്കണം. നെൽവയൽ തരിശിടൽ തടയണം. കൃഷിചെയ്യാൻ താൽപ്പര്യക്കുറവുള്ളവരുടെ ഭൂമി പാട്ടത്തിനു നൽകാനാകുംവിധം നിയമം പരിഷ‌്കരിക്കണം. മണ്ണ‌ുപരിശോധനാ സംവിധാനം ശക്തമാക്കി കർഷകർക്ക‌് സോയിൽ ഹെൽത്ത‌് കാർഡ‌് നൽകണം. ജലസേചനവകുപ്പിന്റെ പ്രവർത്തനം കാര്യക്ഷമമാക്കി പൂർത്തീകരിക്കാത്ത ജലസേചനപദ്ധതികൾ അടിയന്തരമായി പൂർത്തിയാക്കണം.

എല്ലാ സ്വാഭാവിക ജലമാർഗങ്ങളും വൃത്തിയാക്കി അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിച്ച‌് നവീകരിക്കണം. കേരളത്തിന്റെ മണ്ണിനും പരിസ്ഥിതിക്കും യോജിച്ച അത്യുൽപ്പാദനശേഷിയുള്ള വിത്തിനങ്ങൾ വികസിപ്പിക്കണം. തൊഴിലാളികളുടെ ദൗർലഭ്യം പരിഹരിക്കാനാവശ്യമായ പുതിയ സംഘടനാ സംവിധാനങ്ങൾ പരീക്ഷിച്ച‌് വികസിപ്പിക്കണം. നെല്ല‌ുസംഭരണം ശക്തമാക്കി സംഭരണവില കൃത്യമായി ലഭ്യമാക്കണം. കാർഷികോൽപ്പാദന കമ്പനികളെ പ്രോത്സാഹിപ്പിക്കണം.  വിപണനസംവിധാനങ്ങൾ വിപുലീകരിക്കണം.

സഹകരണമേഖലയിൽ കോൾഡ‌് സ‌്റ്റോറേജ‌് സംവിധാനമടങ്ങിയ സപ്ലൈ ചെയിൻ ആവിഷ‌്കരിക്കണം. തോട്ടവിള, സുഗന്ധവ്യഞ്ജന ബോർഡുകളുടെ പ്രവർത്തനം അഴിച്ചുപണിയണം. ഈ ബോർഡുകൾ നടത്തിയിരുന്ന വിപണി ഇടപെടലുകൾ പുനരാരംഭിക്കണം. കൂടുതൽ അഗ്രോ പാർക്കുകൾ സ്ഥാപിക്കണം. പാൽ, മുട്ട, മാംസം എന്നിവയുടെ ഉൽപ്പാദനത്തിൽ സ്വയംപര്യാപ‌്തത നേടാനാകണം. കേരളത്തിലെ പശുക്കളുടെ ജനിതക ഗുണമേന്മ വർധിപ്പിക്കണം. ഉൾനാടൻ മത്സ്യമേഖലയെ കാർഷികവളർച്ചയുടെ പ്രധാന ഭാഗമാക്കി മാറ്റണം. വനാധികാര നിയമം കർശനമായും പൂർണമായും നടപ്പാക്കണമെന്നും നയരേഖയിൽ ആവശ്യപ്പെട്ടു.

കതിർക്കനമുള്ള കേരളം ലക്ഷ്യം
കൊച്ചി
പ്രളയാനന്തര കേരളത്തിന്റെ കാർഷികമേഖലയുടെ സമ്പൂർണ വീണ്ടെടുപ്പിന‌് നയരേഖയുമായി കേര‌ള കർഷകസംഘം. എറണാകുളം ടൗൺഹാളിൽ ചേർന്ന കേരള കർഷകസംഘത്തിന്റെ പ്രത്യേക കൺവൻഷനാണ‌് സമഗ്ര നയരേഖ തയ്യാറാക്കി  അവതരിപ്പിച്ചത‌്.
കാർഷികകേരളം നേരിടുന്ന വെല്ലുവിളികളും ദൗർബല്യങ്ങളും പഠനവിധേയമാക്കി പുതിയ കാർഷിക കേര‌ളം നിർമിക്കേണ്ടതിന്റെ ആവശ്യകതയാണ‌് കൺവൻഷൻ ചർച്ചചെയ‌്തത‌്. കൃഷിയെ സാമ്പത്തികമായി മികച്ചതും ബൗദ്ധികമായി ഉത്തേജിപ്പിക്കുന്നതുമാക്കി യുവതലമുറയെ ആകർഷിക്കാനുള്ള മാർഗങ്ങളും ചർച്ചയായി.

അഖിലേന്ത്യാ കിസാൻ സഭാ വൈസ‌് പ്രസിഡന്റ‌് എസ‌് രാമചന്ദ്രൻപിള്ള കൺവൻഷൻ ഉദ‌്ഘാടനം ചെയ‌്തു. കേരള കർഷകസംഘം പ്രസിഡന്റ‌് കോലിയക്കോട‌് കൃഷ‌്ണൻനായർ അധ്യക്ഷനായി. സ്വാഗതസംഘം ചെയർമാൻ സി എൻ മോഹനൻ സ്വാഗതം പറഞ്ഞു. ബദൽ കാർഷിക നയരേഖ കർഷകസംഘം സംസ്ഥാന സെക്രട്ടറി കെ വി രാമകൃഷ‌്ണൻ അവതരിപ്പിച്ചു. നയരേഖയെ അടിസ്ഥാനമാക്കി ആസൂത്രണകമീഷൻ അംഗം ഡോ. ആർ രാമകുമാർ മുഖ്യപ്രഭാഷണം നടത്തി.

തുടർന്ന‌് ഏഴു കൺവീനർമാരുടെ നേതൃത്വത്തിൽ ഗ്രൂപ്പുകളായി തിരിഞ്ഞ‌് ബദൽ നയരേഖ ചർച്ചചെയ‌്തു.  ഭൂമി–-മണ്ണ‌്–-മൃഗസംരക്ഷണം, ഉൽപ്പാദന ഉപാധികൾ, തൊഴിലാളികൾ–- യന്ത്രവൽക്കരണം, വിപണനം–-വായ‌്പ–- ഇൻഷുറൻസ‌്, തോട്ടവിളകൾ, മൃഗസംരക്ഷണം–- മത്സ്യക്കൃഷി, വനം, ഗവേഷണം–- വിജ്ഞാനവ്യാപനം–- നയസമീപനം എന്നീ വിഷയങ്ങളാണ‌് ചർച്ചചെയ‌്തത‌്. വിവിധ ഗ്രൂപ്പുകൾക്ക‌് ഓമല്ലൂർ ശങ്കരൻ, സി എച്ച‌് കുഞ്ഞമ്പു, പി എം ഇസ‌്മയിൽ, വത്സൻ പനോളി, എൻ വി ബേബി, ജോർജ‌് മാത്യു, എം വിജയകുമാർ എന്നിവർ നേതൃത്വം നൽകി. ചർച്ചയിൽ ഉയർന്ന ആശയങ്ങൾ ഗ്രൂപ്പ‌് പ്രതിനിധികൾ അവതരിപ്പിച്ചു. സാങ്കേതിക വിദഗ‌്ധരുടെ നേതൃത്വത്തിൽ ആശയങ്ങൾ ക്രോഡീകരിച്ചു. ക്രോഡീകരിച്ച നയരേഖ കെ വി രാമകൃഷ‌്ണൻ അവതരിപ്പിച്ചു.

കർഷകസംഘം ജില്ലാ എക‌്സിക്യൂട്ടീവ‌് കമ്മിറ്റിയംഗങ്ങൾ, എക‌്സിക്യൂട്ടീവ‌് കമ്മിറ്റിയംഗങ്ങൾ, തെരഞ്ഞെടുത്ത കർഷകർ ഉൾപ്പെടെ അഞ്ഞൂറോളം പ്രതിനിധികളും ഗവേഷകരും സാങ്കേതികവിദഗ‌്ധരും കൺവൻഷനിൽ പങ്കെടുത്തു.



from Kerala || Deshabhimani ​Online ​News http://bit.ly/2CRUjz3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages