ജാതിപറഞ്ഞ് ആക്ഷേപിച്ചത‌് വലിയ ദുരന്തം: ടി പത്മനാഭൻ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, January 21, 2019

ജാതിപറഞ്ഞ് ആക്ഷേപിച്ചത‌് വലിയ ദുരന്തം: ടി പത്മനാഭൻ


സ്വന്തം ലേഖകൻ
മുഖ്യമന്ത്രിയെ ജാതി പറഞ്ഞ് ആക്ഷേപിച്ചതാണ‌്  പോയവർഷത്തെ വലിയ ദുരന്തമെന്ന് കഥാകൃത്ത് ടി പത്മനാഭൻ.  സ്വാമി ആനന്ദതീർഥൻ അനുസ്മരണ സമ്മേളനവും കൊടക്കാട് പന്തിഭോജനത്തിന്റെ 80 -ാം വാർഷികവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രം ഭരിക്കുന്ന പാർടിയുടെ മുഖപത്രത്തിലാണ്  ആക്ഷേപം അച്ചടിച്ചുവന്നത്.

എഴുത്തും വായനയും അധികമൊന്നുമില്ലാത്തത‌് കൊണ്ടാകാം ഇങ്ങനെയൊക്കെ അച്ചടിക്കാൻ തോന്നുന്നത്. ഹിന്ദുമതത്തെക്കുറിച്ച‌് അറിയുന്നവർ ഇങ്ങനെ പ്രവർത്തിക്കില്ല. ഭഗവത്ഗീത ഒരു കന്നാലി  ചെറുക്കന്റേതാണ‌്. ബ്രാഹ്മണനല്ല;  താഴ‌്ന്ന ജാതിക്കാരനായ യാദവനാണവൻ. മഹാഭാരതം എഴുതിയത് മുക്കുവനാണ്. ആദികാവ്യമായ രാമായണം രചിച്ചത്  വനവാസിയാണ്. അധ്യാത്മ രാമായണം  ചക്കാലന്റെ രചനയാണ്. അന്നൊന്നും ജാതിയെക്കുറിച്ച് പറയാത്തവർ ഇന്ന് ജാതി പ്രചരിപ്പിക്കാൻ ശ്രമിക്കുന്നുവെന്നും- പത്മനാഭൻ പറഞ്ഞു.



from Kerala || Deshabhimani ​Online ​News http://bit.ly/2DpsXQX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages