കാലിത്തീറ്റയുടെ ഗുണനിലവാരം ഉറപ്പാക്കാൻ നിയമം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, January 21, 2019

കാലിത്തീറ്റയുടെ ഗുണനിലവാരം ഉറപ്പാക്കാൻ നിയമം



സംസ്ഥാനത്ത‌് വിൽക്കുന്ന കാലിത്തീറ്റയുടെ ഗുണനിലവാരം ഉറപ്പാക്കാൻ സർക്കാർ നിയമനിർമാണത്തിന‌് ഒരുങ്ങുന്നു. നിയമത്തിന്റെ കരട‌് ക്ഷീരവികസനവകുപ്പ‌് തയ്യാറാക്കി.

വിപണിയിൽ എത്തുന്ന തീറ്റയുടെ ഗുണനിലവാര പരിശോധന, വീഴ‌്ചയുണ്ടായാൽ പിഴ, ബ്രാൻഡ‌് നിരോധിക്കൽ, കാലിത്തീറ്റ കമ്പനികൾക്കെതിരെ കേസെടുക്കൽ ഉൾപ്പെടെയുള്ള കർശനനടപടി  കരടിൽ വിഭാവനം ചെയ്യുന്നു. നിയമം നടപ്പാക്കാൻ നോഡൽ ഏജൻസിയുണ്ടാകും. ഇതാരാകണമെന്ന‌് സർക്കാർ തീരുമാനിക്കും. പരിശോധനയ‌്ക്ക‌് പ്രത്യേക സ‌്ക്വാഡുകളും രൂപീകരിക്കും. സ‌്ക്വാഡുകൾ നിശ്ചിത ഇടവേളകളിൽ വിപണിയിൽനിന്ന‌് കാലിത്തീറ്റകളുടെ സാമ്പിൾ ശേഖരിച്ച‌് ലാബിൽ പരിശോധിക്കും.

ക്ഷീരകർഷകന‌ും സാമ്പിളുകൾ പരിശോധിക്കാനുള്ള അവസരമുണ്ടാകും. വീഴ‌്ച കണ്ടെത്തിയാൽ ശിക്ഷാ നടപടിയിലേക്ക‌് കടക്കും. നിലവിൽ കാലിത്തീറ്റ കമ്പനികളുടേതായ പരിശോധനമാത്രമാണ‌് പ്രധാനമായും നടക്കുന്നത‌്. സർക്കാർതലത്തിൽ ഗുണനിലവാര പരിശോധന കർശനമായി  ഉറപ്പാക്കുന്ന സാഹചര്യം ഇല്ല. ഗുണനിലവാരമില്ലാത്ത തീറ്റ കഴിച്ച‌് പശുക്കൾ ചാവുന്നതുൾപ്പെടെയുള്ള സംഭവങ്ങൾ റിപ്പോർട്ട‌് ചെയ‌്തതിനാലാണ‌് നിയമനിർമാണം. രാജ്യത്ത‌് ആദ്യമായാണിത‌്. മൃഗസംരക്ഷണവകുപ്പ‌്, മിൽമ, കാലിത്തീറ്റ കമ്പനികളുടെ അഭിപ്രായംകൂടി പരിഗണിച്ചാണ‌് കരട‌് തയ്യാറാക്കിയത‌്. 24ന‌് അന്തിമമാക്കുന്നതുമായി ബന്ധപ്പെട്ട‌് സെക്രട്ടറിതല യോഗം ചേരും. പാലുൽപ്പാദനത്തിൽ സ്വയംപര്യാപ‌്ത സംസ്ഥാനമാകാനുള്ള ലക്ഷ്യം കൈവരിക്കാൻകൂടിയാണ‌് നിയമനിർമാണം.



from Kerala || Deshabhimani ​Online ​News http://bit.ly/2U96Io1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages