‘‘പെൺകുട്ടികൾക്ക‌് പറ്റിയ പണിയല്ല സിനിമയെന്നുപറഞ്ഞ‌് പലരും നിരുത്സാഹപ്പെടുത്തിയപ്പോൾ സിനിമയിലേക്ക‌് കൈപിടിച്ച‌് കയറ്റിയത‌് ലെനിൻ സാറായിരുന്നു. മറ്റൊരു സംവിധായകനിൽനിന്ന‌് ഇതുപോലെ സ‌്നേഹവും വാത്സല്യവും അനുഭവിച്ചിട്ടില്ല. കഴിഞ്ഞ ഒമ്പത‌് വർഷമായി ഒരു മകൾ എന്നപോലെ ഞാൻ ഒപ്പമുണ്ട‌്. അവസാനമായി ചിരിച്ചതും സംസാരിച്ചതും എന്നോടായിരുന്നു’’–-നയന പറഞ്ഞു.
എക്കാലവും സിനിമയെ സ്വപ‌്നംകണ്ട‌് ജീവിച്ച ഒരു സംവിധായകന്റെ സന്തത സഹചാരിയായിരുന്നു നയന സൂര്യൻ. ഒരു ദശകത്തോളമായി ലെനിൻ രാജേന്ദ്രനോടൊപ്പം ഒരു നിഴലുപോലെ നയനയുണ്ടായിരുന്നു. ചെന്നൈ അപ്പോളോ ആശുപത്രിയിൽ അദ്ദേഹത്തിന്റെ അന്ത്യനിമിഷം വരെയും നയന ഒപ്പമുണ്ടായിരുന്നു. കരുനാഗപ്പള്ളി ആലപ്പാട് അഴീക്കൽ സ്വദേശിയായ നയന ബിഎ ഫിലോസഫി പഠിക്കാനാണ‌് തിരുവനന്തപുരം യൂണിവേഴ‌്സിറ്റി കോളേജിലെത്തിയത‌്. സിനിമയോടുള്ള ഇഷ്ടമാണ‌് നയനയെ ലെനിൻ രാജേന്ദ്രനുമായി അടുപ്പിച്ചത‌്. പിന്നീട‌് ലെനിൻ രാജേന്ദ്രന്റെ മകരമഞ്ഞ്, ഇടവപ്പാതി, പിൻപേ നടപ്പവൾ എന്നീ സിനിമകളിൽ സഹ സംവിധായികയായി. ഡോ. ബിജു സംവിധാനം ചെയ്ത “ആകാശത്തിന്റെ നിറം’, കമൽ സംവിധാനം ചെയ്ത സെല്ലുലോയിഡ്, നടൻ, ഉട്ടോപ്യയിലെ രാജാവ്, ജീത്തു ജോസഫിന്റെ മെമ്മറീസ്, ജൻസ് മുഹമ്മദിന്റെ 100 ഡേയ്സ് ഓഫ് ലൗ എന്നീ ചിത്രങ്ങളിലും സഹസംവിധായികയായി. ലെനിൻ രാജേന്ദ്രൻ സംവിധാനംചെയ്ത നാല് ഡോക്യുമെന്ററിയിലും ആശ്രിതരുടെ ആകാശം എന്ന ടെലിഫിലിമിലും സഹസംവിധായികയായി. നയന സംവിധാനം ചെയ‌്ത പക്ഷികളുടെ മണം എന്ന ചിത്രം ഏറെ ശ്രദ്ധേയമായിരുന്നു.
‘ഒരു മകളെന്നതുപോലെ എനിക്ക‌് ശക്തി തന്നിരുന്നത‌് ലെനിൻ സാറായിരുന്നു. ഗുരു എന്നതിനപ്പുറം എന്റെ ബെസ്റ്റ‌് ഫ്രണ്ടായിരുന്നു. സിനിമയുമായി ബന്ധപ്പെട്ട‌് എന്ത‌് പുതിയ ചുവടുകൾ വയ‌്ക്കുമ്പോഴും സാറിന്റെ അഭിപായം തേടുമായിരുന്നു. നല്ല സപ്പോർട്ടായിരുന്നു സാർ’ വിതുമ്പലോടെ നയന പറഞ്ഞു.
from Kerala || Deshabhimani Online News http://bit.ly/2sCXJjf
via IFTTT
No comments:
Post a Comment