മഞ്ഞുവീഴ്ച: വട്ടവടയിൽ വൻ കൃഷിനാശം ; 550 ഹെക്ടറിലധികം പച്ചക്കറി നശിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 16, 2019

മഞ്ഞുവീഴ്ച: വട്ടവടയിൽ വൻ കൃഷിനാശം ; 550 ഹെക്ടറിലധികം പച്ചക്കറി നശിച്ചു


വട്ടവട
ചരിത്രത്തിലെ ഏറ്റവും കനത്ത മഞ്ഞുവീഴ്ചയിൽ വട്ടവടയിലെ ശീതകാല പച്ചക്കറി കൃഷിക്ക‌് വൻനാശം. പത്തുദിവസം നീണ്ട മഞ്ഞുവീഴ‌്ചയിൽ ഏതാണ്ട‌് 550 ഹെക്ടറിലധികം പച്ചക്കറിയാണ‌് നശിച്ചത‌്. സംസ്ഥാനത്തെ ശീതകാല പച്ചക്കറി കലവറയായി അറിയപ്പെടുന്ന അഞ്ചുനാട്ടിൽ താപനില മൈനസ‌് മൂന്നുവരെ എത്തിയപ്പോഴാണ‌് ഗ്രീൻബീൻസ‌്, ബട്ടർ ബീൻസ‌്, ഉരുളക്കിഴങ്ങ‌്, കാബേജ‌്, വെളുത്തുള്ളി, ക്യാരറ്റ‌്, പട്ടാണി തുടങ്ങിയ വിളകൾ കരിഞ്ഞുണങ്ങിയത‌്. വട്ടവട പഞ്ചായത്തിലെ 13 വാർഡുകളിലായി 75,000 ലധികം ഹെക്ടറിലാണ‌് പച്ചക്കറി കൃഷിയുള്ളത‌്. ബാങ്ക് വായ്പയെടുത്തും കടംവാങ്ങിയും നടത്തിയ കൃഷി നശിച്ചതോടെ ആശങ്കയിലാണ് കർഷകർ. വിളവെടുപ്പിന് പാകമായ വിളയും ഉണ്ടായിരുന്നു. വിളവെടുക്കാൻ കഴിയാത്ത വിധം നശിച്ചതോടെ പ്രാരംഭ ചെലവുപോലും തിരിച്ചുകിട്ടാത്ത അവസ്ഥ കർഷകരെ കൂടുതൽ ക്ലേശിപ്പിക്കുന്നു.

സാധാരണ ഒന്നോ രണ്ടോ ദിവസം മാത്രമായിരുന്നു താപനില ഇത്രയും താഴുന്നത‌്. എന്നാൽ, ഇത്തവണ കൂടുതൽ ദിവസം മഞ്ഞുവീഴ‌്ചയും തണുപ്പും ഉണ്ടാതോടെ കർഷകരുടെ ജീവിതം ദുരിതപൂർണമായി. പ്രളയത്തിൽ കൃഷി പാടേ നശിച്ചിരുന്നു. ഉരുൾപൊട്ടലിൽ കൂടുതൽ കെടുതികളുണ്ടായി. ഇതിനുശേഷം രണ്ടാംഘട്ടമായി ഇറക്കി നിലവിൽ വിളവെടുപ്പിന് പാകമായവയാണ‌് മഞ്ഞുവീഴ്ചയിൽ നശിച്ചത്. മഞ്ഞുവീഴ‌്ചയ‌്ക്ക‌് ശേഷമുള്ള കനത്ത വെയിലും അപകടകാരിയാണ‌്. പഞ്ചായത്തിലാകെ ചെറുതും വലുതുമായ 300ൽപരം കർഷകരുടെ വിളകൾക്ക‌് നാശമുണ്ടായി.  പ്രളയത്തിൽ 1650 ഹെക്ടറിലെ കൃഷി നശിച്ചപ്പോഴും വലിയ നഷ്ടമുണ്ടായി. കൊട്ടക്കാമ്പൂരിൽമാത്രം 1000 കർഷകരാണ‌് കൃഷിഭവനിൽ നഷ്ടപരിഹാരത്തിനായി അപേക്ഷ നൽകിയിരിക്കുന്നത‌്. കൃഷിവകുപ്പ‌് പരിശോധിക്കുന്നു. നഷ്ടപരിഹാരം കർഷകർക്ക് ഇതുവരെ ലഭിച്ചിട്ടില്ല. സബ‌്സിഡിയായി ഹെക്ടറൊന്നിന‌് 15,000 രൂപ വീതം നഷ്ടമുണ്ടാകുന്ന കർഷകർക്ക‌് നൽകാനാണ‌് തീരുമാനം.  



from Kerala || Deshabhimani ​Online ​News http://bit.ly/2MjWs9P
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages