അമ്മ വിതുമ്പി; അവൻ വരില്ലല്ലോ... - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 2, 2019

അമ്മ വിതുമ്പി; അവൻ വരില്ലല്ലോ...



കൊച്ചി
‘‘ക്രിസ‌്മസ‌് കഴിഞ്ഞ‌് ഭക്ഷണപ്പൊതിയുമായിട്ടാണ‌് അവൻ പോയത‌്. ഇനി അവൻ വരില്ലല്ലോ...’’  സാന്ത്വനവുമായി വീട്ടിലെത്തിയ മന്ത്രി എ സി മൊയ‌്തീനുമുന്നിൽ സൈമൺ ബ്രിട്ടോയുടെ അമ്മ ഐറീൻ റോഡ്രിഗ‌്സ‌് വിതുമ്പി. ചൊവ്വാഴ‌്ച ഉച്ചയ‌്ക്ക‌് പന്ത്രണ്ടോടെയാണ‌് മന്ത്രി എ സി മൊയ‌്തീൻ വടുതലയിലുള്ള ബ്രിട്ടോയുടെ വസതിയിലെത്തിയത‌്. ഇതിനുശേഷം തൊട്ടടുത്തുള്ള സഹോദരൻ ക്രിസ‌്റ്റിയുടെ വീട്ടിലെത്തി അമ്മയെയും ബന്ധുക്കളെയും കണ്ടു. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ‌് അംഗം പി രാജീവ‌്, എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ, ജില്ലാ സെക്രട്ടറിയറ്റ‌് അംഗം എൻ സി മോഹനൻ എന്നിവർ ഒപ്പമുണ്ടായി. അമ്മയെയും കുടുംബാംഗങ്ങളെയും ഇവർ ആശ്വസിപ്പിച്ചു.

സഹോദരി റെക‌്സിയുടെ  ഫോർട്ടുകൊച്ചി ചുള്ളിക്കലുള്ള വീട്ടിലായിരുന്നു ഇത്തവണ ബ്രിട്ടോ ക്രിസ‌്മസ‌് ആഘോഷിച്ചത‌്. ബന്ധുക്കളുടെ വീടുകളിൽ ചെല്ലുമ്പോൾ എന്തൊക്കെ ഭക്ഷണം ഒരുക്കണമെന്ന‌്‌‌ നേരത്തെ അറിയിക്കും. ഭക്ഷണം കളയുന്നത‌് ഇഷ‌്ടമായിരുന്നില്ല. ബാക്കിയുള്ളത‌് പൊതിഞ്ഞ‌് കൊണ്ടുപോകും. ഇത്തവണയും പതിവ‌് തെറ്റിച്ചില്ല. ഇനിയൊരു ആഘോഷത്തിനു നിൽക്കാതെ ബ്രിട്ടോ മടങ്ങുകയും ചെയ‌്തു.



from Kerala || Deshabhimani ​Online ​News http://bit.ly/2TpqjQo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages