കൊച്ചി
മുത്തലാഖ‌് ബില്ലിനായി വാദിക്കുന്ന സംഘപരിവാരം ശബരിമല വിഷയത്തിൽ ഇരട്ടത്താപ്പാണ‌് കാണിക്കുന്നതെന്ന‌് സാമൂഹ്യ പ്രവർത്തകൻ സ്വാമി അഗ‌്നിവേശ‌്. ഇരുട്ടിന്റെ ശക്തികൾക്കെതിരായ സ‌്ത്രീ മുന്നേറ്റമാണ‌് വനിതാമതിലെന്നും അദ്ദേഹം പറഞ്ഞു. ഇടപ്പള്ളിയിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിപ്ലവകരമായ വനിതാമതിൽ സംഘടിപ്പിച്ച കേരളത്തിലെ സ‌്ത്രീകളെ അഭിനന്ദിക്കുന്നു. അവകാശങ്ങൾക്കായി ലോകമാകെ സ‌്ത്രീകൾ നടത്തിയ മുന്നേറ്റങ്ങളുടെ ചരിത്രത്തിൽ വനിതാമതിലും ഇടംപിടിക്കും. 1987ൽ സതിക്കെതിരെ പ്രതിഷേധിച്ചപ്പോൾ ആർഎസ‌്എസും ഹിന്ദുത്വ ശക്തികളും തനിക്കെതിരെ വലിയ ആക്രമണം നടത്തി.
മധ്യകാലത്തിലേക്ക‌് നാടിനെ കൊണ്ടുപോകാൻ ചിലർ ശ്രമിക്കുമ്പോൾ വനിതാമതിലിന്റെ സന്ദേശം രാജ്യത്തെമ്പാടും പ്രചരിപ്പിക്കണം. ആർഎസ‌്എസും ബിജെപിയും ഭരണഘടനാ മൂല്യങ്ങളെ തകർക്കാൻ ശ്രമിക്കുകയാണ‌്. സുപ്രീംകോടതിയെയും അവർ അംഗീകരിക്കുന്നില്ല. മതത്തിന്റെയും ആചാരത്തിന്റെയും പേരിൽ ജനങ്ങളെ വിഭജിക്കാനുള്ള ഇരുട്ടിന്റെ ശക്തികളെ ചെറുത്തു തോൽപ്പിക്കണമെന്നും വിജയം നമ്മുടെയാണെന്നും സ്വാമി അഗ‌്നിവേശ‌് പറഞ്ഞു.
from Kerala || Deshabhimani Online News http://bit.ly/2CJfi6K
via IFTTT
No comments:
Post a Comment