തിരുവനന്തപുരം
നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാനും ലിംഗവിവേചനത്തെ ചെറുക്കാനുമായി കേരളം പടുത്തുയർത്തിയ മഹാമതിലിന‌് ഐക്യദാർഢ്യം പ്രകടിപ്പിച്ച‌് ദേശാഭിമാനിയും. വനിതാ മാധ്യമപ്രവർത്തകരുടെ നേതൃത്വത്തിലാണ‌് ബുധനാഴ‌്ചത്തെ ദേശാഭിമാനി തയ്യാറാക്കിയത‌്.
എല്ലാ യൂണിറ്റുകളിലും ന്യൂസ‌് ഡെസ‌്ക‌് വനിതകളുടെ നേതൃത്വത്തിലാണ‌് പ്രവർത്തിച്ചത‌്. വനിതാമതിൽ വാർത്താശേഖരണവും പ്രധാനമായും വനിതകളാണ‌് നിർവഹിച്ചത‌്. സീനിയർ ന്യൂസ് എഡിറ്റർ കെ രമയ‌്ക്കയിരുന്നു സെൻട്രൽ ഡെസ‌്ക്കിന്റെ ചുമതല. കെ പി ജൂലി (കണ്ണൂർ), എ പി സജിഷ (കോഴിക്കോട്), പി ഒ ഷീജ (മലപ്പുറം), എസ‌് സിരോഷ (പാലക്കാട്), കൃഷ്ണകുമാരി (തൃശൂർ), പി വി ബിന്ദു (കൊച്ചി), സൗമ്യ (കോട്ടയം), സി ജിഷ (ആലപ്പുഴ), പി ആർ ദീപ‌്തി (കൊല്ലം), ലേഖാരാജ‌് (തിരുവനന്തപുരം) എന്നിവരാണ‌് വിവിധ യൂണിറ്റുകളിൽ ന്യൂസ‌് എഡിറ്റർമാരുടെ ചുമതല നിർവഹിച്ചത‌്.
from Kerala || Deshabhimani Online News http://bit.ly/2CJrlkB
via IFTTT
No comments:
Post a Comment