കൊച്ചി
ഇന്ത്യയുടെ തീരദേശത്തെ സുരക്ഷാപരിശോധന ‘സീ വിജിൽ’ ആരംഭിച്ചു. നാവികസേനയും തീരസംരക്ഷണസേനയും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. 2008ലെ മുംബൈ ഭീകരാക്രമണത്തിനുശേഷം രാജ്യത്ത് നടക്കുന്ന ഏറ്റവും വലിയ സുരക്ഷാ പരിശോധനയാണിതെന്ന് നാവികസേന അധികൃതർ അറിയിച്ചു.
തീരദേശ പൊലീസ്, മത്സ്യത്തൊഴിലാളികൾ തുടങ്ങി തീരമേഖലയുമായി ബന്ധപ്പെട്ട എല്ലാവരെയും ഉൾപ്പെടുത്തിയാണ് സീ വിജിൽ നടത്തുന്നത്.
പതിമൂന്നു തീരദേശ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമാണ് പരിപാടി. 25 കപ്പലുകളും വിമാനങ്ങളും 75 പട്രോൾ ബോട്ടുകളുമാണ് സീ വിജിലിന്റെ ഭാഗമായി കേരളം, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ പങ്കെടുക്കുന്നത്. തീരത്തുനിന്ന് അഞ്ച് മൈൽ ദൂരംവരെയുള്ള പ്രദേശത്താണ് പൊലീസിന്റെ ബോട്ടുകൾ പങ്കെടുക്കുന്നത്. നാവികസേനയുടെയും തീരസംരക്ഷണസേനയുടെയും കപ്പലുകൾ ആഴക്കടലിലാണ്. പൈലറ്റില്ലാ വിമാനവും സീ വിജിലിലുണ്ട്.
പരിപാടിയുടെ ഭാഗമായി തീരദേശ പൊലീസ് സ്റ്റേഷനുകൾ, കൺട്രോൾ റൂമുകൾ, ഫിഷിങ് ഹാർബറുകൾ, ലാൻഡിങ് സെന്ററുകൾ, പോർട്ട് കൺട്രോൾ റൂമുകൾ, നാവികസേനയുടെയും തീരസേനയുടെയും കൺട്രോൾ റൂമുകൾ എന്നിവ സദാ ശ്രദ്ധപുലർത്തുന്നു. തീരദേശത്തെ പല കേന്ദ്രങ്ങളിലും മോക്ഡ്രിൽ നടത്തും. ദക്ഷിണ നാവിക കമാൻഡിലെ തീരസുരക്ഷാ വിഭാഗമാണ് കേരളത്തിലെ പരിശോധനകൾ ഏകോപിപ്പിക്കുന്നത്.
from Kerala || Deshabhimani Online News http://bit.ly/2FRi7oo
via IFTTT
No comments:
Post a Comment