കലാസൃഷ്ടികളുടെ ലേലം- : ബിനാലെ ലേലത്തിലൂടെ ദുരിതാശ്വാസത്തിന‌് 3.2 കോടി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 23, 2019

കലാസൃഷ്ടികളുടെ ലേലം- : ബിനാലെ ലേലത്തിലൂടെ ദുരിതാശ്വാസത്തിന‌് 3.2 കോടി


കൊച്ചി
സമകാലീന കലാസൃഷ്ടികളുടെ തത്സമയ ലേലത്തിലൂടെ ആർട്ട‌് റൈസസ് ഫോർ കേരള (എആർകെ) നവകേരള  സൃഷ്ടിക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 3.2 കോടി രൂപ സമാഹരിച്ചു. സാഫ്റോൺ ആർട്ടും കൊച്ചി ബിനാലെ ഫൗണ്ടേഷനും ചേർന്ന‌് കൊച്ചിയിലെ ഗ്രാൻഡ് ഹയാത്തിൽ സംഘടിപ്പിച്ച ലേലത്തിൽ മുൻനിര ഇന്ത്യൻ കലാകാരന്മാരും ഗ്യാലറിക്കാരും കലാവസ്തുക്കൾ ശേഖരിക്കുന്നവരും സംഭാവന ചെയ്ത 42 കലാസൃഷ്ടികളാണ്  അണിനിരത്തിയത്. ലേലത്തിന‌ുവച്ച മുഴുവൻ കലാസൃഷ്ടികളും വിറ്റു.

അനീഷ് കപൂറിന്റെ ‘അൺടൈറ്റിൽഡ്' (2018) എന്ന  കലാസൃഷ്ടി 1.3 കോടി രൂപയ്ക്കാണ് ലേലത്തിൽ പോയത‌്. മാർച്ച് 29 വരെ നടക്കുന്ന കൊച്ചി മുസിരിസ് ബിനാലെയുടെ നാലാം പതിപ്പിന് പ്രധാനമായും സഹായം ലഭിക്കുന്നത് കേരള സർക്കാരിൽ നിന്നാണെന്നും നവകേരളസൃഷ്ടിക്കായി കലാസമൂഹത്തെ ഒത്തൊരുമിപ്പിക്കാനായതിൽ അഭിമാനമുണ്ടെന്നും കൊച്ചി ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്റ‌് ബോസ് കൃഷ്ണമാചാരി പറഞ്ഞു. ലേലത്തിനായി കലാസൃഷ്ടികൾ സംഭാവനചെയ്ത കലാപ്രതിഭകൾക്ക് കൊച്ചി ബിനാലെ ഫൗൺേഷൻ സെക്രട്ടറി വി സുനിൽ നന്ദിപറഞ്ഞു.



from Kerala || Deshabhimani ​Online ​News http://bit.ly/2FFg1Zq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages