ചാനൽചർച്ചയിൽ പങ്കെടുക്കരുതെന്ന്‌ നിർദ്ദേശം : നേതൃത്വത്തെ വെല്ലുവിളിച്ച‌് ബിജെപി നേതാവ‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 23, 2019

ചാനൽചർച്ചയിൽ പങ്കെടുക്കരുതെന്ന്‌ നിർദ്ദേശം : നേതൃത്വത്തെ വെല്ലുവിളിച്ച‌് ബിജെപി നേതാവ‌്

കൊച്ചി> ശബരിമല വിഷയത്തിൽ ചർച്ചകളിൽ പങ്കെടുക്കരുതെന്ന നിർദേശം തള്ളി ബിജെപി സംസ്ഥാന നേതാവ‌് വീണ്ടും ടെലിവിഷൻ ചാനലിൽ. ബിജെപി സംസ്ഥാന കമ്മിറ്റി സ്ഥിരം ക്ഷണിതാവും സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രന്റെ അഭിഭാഷകനുമായ പി കൃഷ‌്ണദാസാണ‌് സ‌സ‌്പെൻഷനിലായതിന‌് പിന്നാലെ നേതൃത്വത്തെ വെല്ലുവിളിച്ച‌് ചൊവ്വാഴ‌്ച ചാനൽചർച്ചക്ക‌് എത്തിയത‌്. അതേസമയം, ബിജെപി എറണാകുളം ജില്ലാ പ്രസിഡന്റുമായി ഇടഞ്ഞ‌് യുവമോർച്ച ജില്ലാ പ്രസിഡന്റ‌് ദിനിൽ ദിനേശ‌് രാജിനൽകി. ശബരിമല വിഷയത്തിൽ ജില്ലയിൽ വിവിധ അക്രമസമരങ്ങൾക്ക‌് നേതൃത്വം നൽകിയ ദിനിൽ ദിനേശ‌ിനെ കേസ‌് നടത്തിപ്പിൽ ബിജെപി ജില്ലാ നേതൃത്വം കൈയൊഴിഞ്ഞതിനെത്തുടർന്നാണ‌് രാജി. രണ്ട‌ു സംഭവങ്ങളും    ബിജെപിയിലും ഗ്രൂപ്പ‌ുപോരിന‌് ആക്കംകൂട്ടി.

ചാനൽചർച്ചയിൽ പങ്കെടുത്തതിന‌് കൃഷ‌്ണദാസിനെ പാർടിയുടെ പ്രാഥമികാംഗത്വത്തിൽനിന്നും തിങ്കളാഴ‌്ച സസ‌്പെൻഡ‌്  ചെയ‌്തിരുന്നു. നടപടി നിലനിൽക്കുമ്പോൾത്തന്നെ അന്ന‌ു രാത്രിയിലും മറ്റൊരു ചാനൽ ചർച്ചയിൽ പങ്കെടുക്കുകയും ചെയ‌്തു. ചാനൽചർച്ചകളിൽ പങ്കെടുക്കരുതെന്ന‌് തനിക്ക‌് നിർദേശം ലഭിച്ചിട്ടില്ലെന്നും അഭിഭാഷകനെന്ന നിലയിലാണ‌് പങ്കെടുത്തതെന്നും കൃഷ‌്ണദാസ‌് വിശദീകരിച്ചിരുന്നു. എന്നാൽ, ഇത‌് സംസ്ഥാന കമ്മിറ്റി തള്ളി. ചാനൽചർച്ചയ‌്ക്ക‌് പോകുന്നതിന‌് ബിജെപി പ്രത്യേകസംഘത്തെ നിയോഗിച്ചിരുന്നു. ഇത‌് വകവയ‌്ക്കാതെയാണ‌് കൃഷ‌്ണദാസ‌് ചർച്ചയ‌്ക്ക‌ു പോയത‌്. ചൊവ്വാഴ‌്ച രാവിലെ മറ്റൊരു ചാനലിന‌് വിശദീകരണം നൽകാനുമെത്തി.

സ‌സ‌്പെൻഷൻ നടപടി ഇ–-മെയിൽ വഴിയാണ‌് അറിഞ്ഞതെന്നും ചർച്ചയിൽ പങ്കെടുക്കാൻ പാർടിയുടെ അനുമതി വേണമെന്ന‌് പറഞ്ഞിട്ടില്ലെന്നും വിലക്കുള്ള കാര്യം അറിയില്ലെന്നും കൃഷ‌്ണദാസ‌് പറഞ്ഞു. ശബരിമല കേസുകളിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രന‌ുവേണ്ടി ഹൈക്കോടതിയിൽ ഹാജരാകുന്നത‌് കൃഷ‌്ണദാസാണ‌്.

ബിജെപി ജില്ലാ പ്രസിഡന്റിനോട‌് ഇടഞ്ഞ യുവമോർച്ച ജില്ലാ പ്രസിഡന്റ‌് ദിനിൽ ദിനേശ‌് തൽസ്ഥാനം രാജിവച്ചതോടെ പാർടിയിലെ ആഭ്യന്തരകലാപം വരുംദിവസങ്ങളിലും കത്തിപ്പടരും. ജില്ലാ ജനറൽ സെക്രട്ടറിയായി അരുൺ കോടനാടിനെ നിയമിച്ച നടപടിയെ ജില്ലാ പ്രസിഡന്റ‌് എൻ കെ മോഹൻദാസ‌് തള്ളിയതാണ‌് മുരളീധരവിഭാഗം അനുകൂലിയായ ദിനിലിന്റെ രാജിയിലെത്തിച്ചത‌്. ക്രിമിനൽ പശ‌്ചാത്തലമുള്ള അരുണിനെ അംഗീകരിക്കാനാകില്ലെന്ന‌് എ എൻ രാധാകൃഷ‌്ണനെ അനുകൂലിക്കുന്ന മോഹൻദാസ‌് നിലപാടെടുത്തു.

ബിജെപി ജില്ലാ ജനറൽ സെക്രട്ടറി കെ എസ‌് ഷൈജുവിന്റെ പിന്തുണയോടെ യുവമോർച്ച സമാന്തര പ്രവർത്തനമാണ‌് നടത്തുന്നതെന്ന ആക്ഷേപം നിലനിൽക്കുമ്പോഴാണ‌് ദിനിലിന്റെ രാജി. 27ന‌് പ്രധാനമന്ത്രി നരേന്ദ്രമോഡി പങ്കെടുക്കുന്ന യുവമോർച്ച സംസ്ഥാന സമ്മേളനത്തിന‌ുമുമ്പ‌് ജില്ലാ പ്രസിഡന്റ‌് രാജിവച്ചത‌് നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട‌്.



from Kerala || Deshabhimani ​Online ​News http://bit.ly/2S5KsO8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages