ഭീകരത സൃഷ്ടിക്കുന്ന ഹിന്ദുത്വത്തിനെതിരെ ശബ്ദമുയരണം: സുനിത വിശ്വനാഥ‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 23, 2019

ഭീകരത സൃഷ്ടിക്കുന്ന ഹിന്ദുത്വത്തിനെതിരെ ശബ്ദമുയരണം: സുനിത വിശ്വനാഥ‌്

കോഴിക്കോട‌്> ഹിന്ദുത്വം  ഭീകരത സൃഷ്ടിക്കുന്ന ഈ കാലത്ത‌് അതിനെതിരെ കൂട്ടായ ശബ്ദമുയർത്തണമെന്ന‌് സുനിത വിശ്വനാഥ‌് പറഞ്ഞു. ഹിന്ദുത്വത്തിന്റെ പേരിൽ യഥാർഥ ഹിന്ദുവിനെപോലും ഭീതിയിലാക്കുകയാണിവർ. ഇതിനെതിരെ ഭൂരിപക്ഷം ഉറക്കത്തിലാണ‌്. ദയവ‌് ചെയ‌്ത‌് ഇതിനെതിരെ സമൂഹം ശബ്ദമുയർത്തണം. അമേരിക്കയിലെ റിപ്പബ്ലിക്കൻ പാർടിയിലെ ഹിന്ദുക്കളായ അംഗങ്ങൾ ഇന്ത്യയിലെ ഹിന്ദുത്വശക്തികൾക്ക് ഫണ്ട് കൈമാറുന്നതായും അവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.  അമേരിക്കയിലെ പുരോഗമന ഹിന്ദു ധർമ പ്രസ്ഥാനമായ ‘സാധന’യുടെ സ്ഥാപകയും വുമൺ ഫോർ അഫ‌്ഗാൻ വുമൺ ബോർഡ‌് അംഗവുമാണ‌് സുനിത വിശ്വനാഥ‌്. 

    ഹിന്ദുമതവും ഹിന്ദുത്വവും രണ്ടും രണ്ടാണ‌്. വിശ്വാസികളെ രാഷ‌്ട്രീയമായി വർഗീയവാദിയാക്കി സമൂഹത്തിലെ സമാധാനാന്തരീക്ഷത്തിന‌് ഭീഷണി സൃഷ‌്ടിക്കുകയാണ‌് ഹിന്ദുത്വം. വസുധൈവ കുടുംബകം എന്ന ഭാരതീയ കാഴ‌്ചപ്പാട‌് പിന്തുടരുന്നവർക്ക‌് ഹിന്ദുത്വത്തെ അംഗീകരിക്കാനാവില്ല. ചില ക്ഷേത്രങ്ങൾപോലും ഹിന്ദുത്വ–-സവർണ ശക്തികളോട‌്  ഒത്തുചേർന്നാണ‌് പോവുന്നത‌്.  ഹിന്ദുത്വത്തിന്റെ ആധ്യപത്യത്തിൽ ജനാധിപത്യംപോലും ഭീഷണിയിലാകുകയാണ‌്. അമേരിക്കയിൽ ഈ സ്ഥാനം വെളുത്ത വർഗക്കാരാണ‌് കൈയാളുന്നത‌്. ഇന്ത്യയിൽ വന്ന‌് ധൈര്യത്തോടെ സംസാരിക്കാൻ ആളുകൾക്ക‌് പേടിയാവുന്നു. ഇന്ത്യയിൽനിന്ന‌് തിരിച്ച‌് ലണ്ടനിൽ എത്തുന്നത‌ുവരെ അച്ഛനമ്മമാർ തന്റെ  സുരക്ഷിതത്വത്തിന്റെ ആശങ്കയിലാണ‌്.  നേരത്തെ അഫ‌്ഗാനിസ്ഥാനിൽ പോകുമ്പോഴായിരുന്നു അവർക്കീ പേടി ഉണ്ടായിരുന്നത‌്.

   അയിത്തവും ജാതിവിവേചനവും ഈ ആധുനിക കാലത്തും രാജ്യത്ത‌് തുടരുകയാണ‌്. ഇത്തരം സാഹചര്യങ്ങളിൽ  നീതിക്കുവേണ്ടി നിലകൊള്ളുന്ന ഹിന്ദുവിനെയാണ‌് നാടിന‌് വേണ്ടത‌്.  മതങ്ങൾക്കുള്ളിൽനിന്ന‌് നവീകരണം വരേണ്ടതുണ്ട‌്. വിശ്വാസികളെ വർഗീയ ശക്തികൾക്ക‌് വിട്ട‌ുകൊടുക്കരുത‌്. 
കശ‌്മീരിലെ ക്ഷേത്രത്തിൽ ബാലിക ബലാത്സംഗം ചെയ്യപ്പെട്ടതും ആൾക്കൂട്ട കൊലകളും വേദനിപ്പിക്കുന്നതും നാണക്കേടുണ്ടാക്കുന്നതുമാണ‌്.  കൂട്ടായ പ്രതിരോധങ്ങൾ തീർത്ത‌് ജനാധിപത്യത്തെ തിരിച്ചുപിടിക്കണമെന്നും അവർ  പറഞ്ഞു.

ചെന്നൈ സ്വദേശിനിയായ സുനിത എട്ടുവർഷം മുമ്പാണ് ന്യൂയോർക്കിൽ ‘സാധന’   പ്രസ്ഥാനം തുടങ്ങിയത്. ശരിയായ ഹിന്ദുമൂല്യങ്ങൾ ഉയർത്തിപ്പിടിക്കലും ഹിന്ദുമത വിശ്വാസികളെ വർഗീയവത്കരിക്കുന്നത് തടയുകയുമാണ് ലക്ഷ്യം. 



from Kerala || Deshabhimani ​Online ​News http://bit.ly/2DrctaN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages