മലമ്പുഴ യക്ഷിക്ക‌് വീണ്ടും കാനായി ടച്ച‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 23, 2019

മലമ്പുഴ യക്ഷിക്ക‌് വീണ്ടും കാനായി ടച്ച‌്

മലമ്പുഴ
മലമ്പുഴ ഉദ്യാനത്തിൽ 51 വർഷം മുമ്പ് നിർമിച്ച ‘യക്ഷി’യെ മിനുക്കിയെടുക്കാൻ അതിന്റെ ശിൽപ്പി കാനായി കുഞ്ഞിരാമനെത്തി. തന്റെ മകളാണ് യക്ഷിയെന്നും അവളെ നവവധുവായി ഒരുക്കാനാണ‌് വീണ്ടും ഇവിടെ എത്തിയതെന്നും കാനായി പറഞ്ഞു. സിമന്റ് മിശ്രിതം ഉപയോഗിച്ച‌് പൊട്ടിപ്പോയ ഭാഗങ്ങൾ ചേർത്തുപിടിപ്പിച്ച‌് പ്രതിമയുടെ മോഡി കൂട്ടുകയാണ‌് ഇപ്പോഴത്തെ ലക്ഷ്യം. പ്രതിമ നിർമിച്ച ഘട്ടത്തിൽ മലമ്പുഴ ബസ് സ്റ്റാൻഡിനുസമീപം ചിലർ തന്നെ മർദിച്ചു. എന്നാൽ പിന്നിട് കേരളവും ലോകമാകെയും യക്ഷിയേയും തന്നെയും അംഗീകരിച്ചു. ഇന്നായിരുന്നെങ്കിൽ ഇത്തരത്തിലൊരു പ്രതിമയെപ്പറ്റി ചിന്തിക്കാനാകില്ല. അന്ന് സിമന്റും മെറ്റലും ഉപയോഗിച്ച് നിർമിച്ച കോൺക്രീറ്റ് പ്രതിമയുടെ മുടിയുടെയും മറ്റും ഭാഗമാണ‌് പൊട്ടിയത്. ആദ്യഘട്ടമായി പ്രതിമ കഴുകി വൃത്തിയാക്കുകയാണ‌്. 15 ദിവസത്തെ മിനുക്ക്പണി കഴിയുന്നതോടെ പഴയ പ്രതാപത്തോടെ തന്റെ യക്ഷി മലമ്പുഴ പൂങ്കാവനത്തിൽ തിളങ്ങി നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത‌് കുമാരനാശാന്റെ പ്രതിമ നിർമിക്കുന്നതിനിടെയാണ് കാനായി കുഞ്ഞിരാമൻ മലമ്പുഴയിലെത്തിയത്. ഭാര്യ നളിനിയും രണ്ട് സഹപ്രവർത്തകരും ഒപ്പമുണ്ട‌്.



from Kerala || Deshabhimani ​Online ​News http://bit.ly/2FHa4LH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages