മനുഷ്യക്കടത്ത‌് : സ്ഥലം വിട്ട ബോട്ട‌് ഇനിയും കണ്ടെത്തിയില്ല - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 18, 2019

മനുഷ്യക്കടത്ത‌് : സ്ഥലം വിട്ട ബോട്ട‌് ഇനിയും കണ്ടെത്തിയില്ല


മുനമ്പംവഴി മനുഷ്യക്കടത്തു നടത്തിയ കേസിലെ സൂത്രധാരനെന്ന‌ു കരുതുന്ന തമിഴ‌്നാട‌് സ്വദേശിയടക്കം രണ്ടുപേർക്കായി പൊലീസ‌് അന്വേഷണം ഊർജിതമാക്കി. തമിഴ‌്നാട‌് കുളച്ചൽ സ്വദേശികളായ ശ്രീകാന്തൻ, ശെൽവം എന്നിവരാണ‌് ഒളിവിൽ കഴിയുന്നത‌്.ആളുകളെ കടത്താനുപയോഗിച്ചതെന്നു കരുതുന്ന ദയാമാതാ ബോട്ട‌് വാങ്ങിയതിലൊരാളായ തിരുവനന്തപുരം സ്വദേശി അനിൽകുമാർ ഇപ്പോൾ കേന്ദ്ര അന്വേഷണ സംഘത്തിന്റെ കസ‌്റ്റഡിയിലുണ്ട‌്. ഇയാൾ നൽകിയ വിവരമനുസരിച്ചാണ‌് രണ്ടുപേരെ തെരയുന്നത‌്. അതേസമയം, യാത്ര പുറപ്പെട്ട ബോട്ട‌് എവിടെയെത്തിയെന്ന‌് അറിയാനായിട്ടില്ല.

ഓസ‌്ട്രേലിയയിലേക്ക‌് പുറപ്പെട്ടുവെന്ന‌് ആദ്യംകരുതിയെങ്കിലും സംഘം ആഫ്രിക്കയിലേക്കാകാം പോയതെന്നാണ‌് ശ്രീലങ്കൻ അധികൃതർ നൽകുന്ന സൂചന.  ഇതുസംബന്ധിച്ച സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല. ഓസ‌്ട്രേലിയയിലേക്ക‌് ബോട്ട‌് പോയതായുള്ള ഒരുവിവരവും നാവികസേനയോ തീരസംരക്ഷണ സേനയോ നൽകിയിട്ടില്ല.



from Kerala || Deshabhimani ​Online ​News http://bit.ly/2T2STXO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages