അഗളി> ‘‘ഹൊ എന്തൊരു തണുപ്പാ...അടുത്ത കാലത്തൊന്നും ഇങ്ങനൊന്നു വന്നിട്ടില്ല’’. ശരീരമാകെ മൂടിയ പുതപ്പിനുള്ളിൽനിന്ന‌് പുറത്തേക്കുവരുന്ന മുത്തശ്ശിമാരുടെ വാക്കുകൾ. ചുരമിറങ്ങിയ കോടമഞ്ഞും തണുപ്പും അട്ടപ്പാടിയെ വീണ്ടും തൊട്ടുതലോടുകയാണ‌്. മഞ്ഞിൽ പുതച്ച അട്ടപ്പാടിയുടെ താപനില 13 ഡിഗ്രി സെൽഷ്യൽസിലേക്ക‌് താഴ്ന്നിരിക്കുന്നു. അഗളിയിൽ അനുഭവപ്പെടുന്ന 26 ഡിഗ്രി സെൽഷ്യസാണ‌് ഉയർന്ന താപനില.
ഇതിലും താഴെയാണ് ഷോളയൂർ, മൂലഗംഗൽ, കിണ്ണക്കര പ്രദേശങ്ങളിൽ. ലോകത്താകെയുള്ള കാലാവസ്ഥാ വ്യതിയാനമാണ‌് അട്ടപ്പാടിയേയും ബാധിച്ചതെങ്കിലും പരമ്പരാഗതമായി അട്ടപ്പാടിയിൽ അനുഭവപ്പെട്ടിരുന്ന അന്തരീക്ഷമാണ‌് ഇപ്പോൾ തിരിച്ചുകിട്ടിയതെന്ന‌് പഴമക്കാർ പറയുന്നു. ധ്രുവപ്രദേശങ്ങളിലെ അതിശൈത്യത്തിന്റെ വേരുകൾ അന്തരീക്ഷത്തിന്റെ പല തട്ടുകളിലൂടെ ഉഷ‌്ണമേഖലയിലെത്തിയതും ഇന്തോനേഷ്യയിൽ ഉണ്ടായ അഗ‌്നിപർവത സ‌്ഫോടനത്തിന്റെ അനന്തരഫലങ്ങളുമാണ‌് ജനുവരിയിലെ കൊടുംതണുപ്പിന‌് കാരണമാകുന്നതെന്നുമാണ‌് വിലയിരുത്തുന്നത‌്.
വ്യാപക വനനശീകരണത്തിലൂടെ മഴയും മഞ്ഞുമില്ലാത്ത വരണ്ട കാലാവസ്ഥയായിരുന്നു കുറച്ചുകാലമായി അട്ടപ്പാടിയിൽ. എന്നാൽ, എൽഡിഎഫ‌് സർക്കാർ ആരംഭിച്ച പരിസ്ഥിതി പുനഃസ്ഥാപന പദ്ധതിയിലൂടെ വനവിസ്തൃതി ഗണ്യമായി വർധിച്ചു.1960ൽ 80 ശതമാനമായിരുന്ന അട്ടപ്പാടിയുടെ വനവിസ്തൃതി സർക്കാരിന്റെ ശക്തമായ നടപടികളിലൂടെ തിരിച്ചുപിടിച്ചു. മൊട്ടക്കുന്നുകളൊക്കെ പച്ചപ്പ് അണിഞ്ഞു. ‘അഹാഡ്സി’ന്റെ പരിസ്ഥിതി പുനഃസ്ഥാപന പദ്ധതിയിലൂടെയാണ‌് വനവിസ്തൃതി വർധിച്ചത‌്. കഴിഞ്ഞവർഷം ശക്തമായ മഴയും ലഭിച്ചു. കാലാവസ്ഥ അനുകൂലമായതോടെ വിനോദസഞ്ചാരത്തിനും സാധ്യതയേറി. ഭവാനി, ശിരുവാണിപുഴകളിലെ ജലത്തിന്റെ കുളിര് ആസ്വദിക്കാൻ ധാരാളം ആളുകൾ എത്തുന്നുണ്ട‌്.
വിനോദസഞ്ചാരികളെ ആകർഷിക്കാനും തദ്ദേശസ്ഥാപനങ്ങൾ പദ്ധതികൾ നടപ്പാക്കുന്നു. അട്ടപ്പാടി കോ–--ഓപ്പറേറ്റീവ് ഫാമിങ‌് സൊസൈറ്റി ഫാംടൂറിസത്തിന് പദ്ധതി തയ്യാറാക്കി. സ്വകാര്യമേഖലയിലും ടൂറിസം പദ്ധതി വരുന്നു. മഞ്ഞച്ചോലയിൽ ചിൽഡ്രൻസ് പാർക്കും മുണ്ടൻപാറയിൽ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട പദ്ധതിയും ഉടൻ തുറക്കും.
കാലവസ്ഥ അനുകൂലമെങ്കിലും നിശബ്ദതാഴ്‌വര അടഞ്ഞുകിടക്കുകയാണ്. പ്രളയത്തിൽ സൈലന്റ് വാലിയിലേക്കുള്ള 23 കിലോമീറ്റർ റോഡ് പാടെ തകർന്നു. നാഷ‌്ണൽ പാർക്ക് അടച്ചതിലൂടെ കോടികളുടെ നഷ്ടമാണ് സർക്കാരിനുണ്ടായത്. പാർക്ക് തുറക്കാനുള്ള തീവ്രശ്രമത്തിലാണ് അധികൃതർ.
അതേസമയം, തണുപ്പിന്റെ ആധിക്യം കാർഷികമേഖലയിൽ ആശങ്കയും ഉയർത്തുന്നു. നാണ്യവിളകളെ കാര്യമായി തണുപ്പ് ബാധിക്കും. അട്ടപ്പാടിയിലെ ശിരുവാണിയിലെ തേയിലത്തൊട്ടത്തിൽ കൊളുന്ത് കരിഞ്ഞുടങ്ങി. - കാപ്പി, കുരുമുളക് എന്നിവയേയും അതിശൈത്യം ബാധിക്കും. എന്നാൽ ഇവിടെ ആദിവാസികളുടെ പരമ്പരാഗതകൃഷിരീതിയെ തണുപ്പ് കാര്യമായി ബാധിക്കില്ലെന്ന വിശ്വാസവുമുണ്ട‌്.
from Kerala || Deshabhimani Online News http://bit.ly/2AQRDjA
via IFTTT
No comments:
Post a Comment