കേരളത്തിൽ വിദ്യാഭ്യാസത്തിന‌് സ‌്കൂളുകളും ആരോഗ്യ സംരക്ഷണത്തിന‌് ആശുപത്രികളും എവിടെയെന്ന‌് എഐസിസി അധ്യക്ഷൻ രാഹുൽ ഗാന്ധി. കെപിസിസിയുടെ നേതൃത്വത്തിൽ എറണാകുളം മറൈൻ ഡ്രൈവിൽ സംഘടിപ്പിച്ച നേതൃസംഗമം ഉദ‌്ഘാടനം ചെയ്യുകയായിരുന്നു രാഹുൽ.
കേരളം വിദ്യാഭ്യാസരംഗത്തും ആരോഗ്യരംഗത്തും മുൻപന്തിയിലാണ‌് എന്ന‌് പറഞ്ഞ ശേഷമാണ‌് എൽഡിഎഫ‌് സർക്കാരിനെ കുറ്റപ്പെടുത്താൻ മാത്രം ഈ പരാമർശം നടത്തിയത‌്. കേന്ദ്രത്തിൽ മോഡി സർക്കാരിനെതിരെ ചോദിച്ച ചോദ്യങ്ങൾ നിങ്ങളുടെ സംസ്ഥാന സർക്കാരിനോടും ആവർത്തിക്കുകയാണെന്നു പറഞ്ഞുകൊണ്ടായിരുന്നു തുടക്കം. ഈ സർക്കാർ ജനങ്ങൾക്ക‌് എന്തു നൽകി. വിദ്യാഭ്യാസത്തിന‌് സ‌്കൂളുകളോ ആരോഗ്യ സംരക്ഷണത്തിന‌് ആശുപത്രികളോ ഇവിടെ ഉണ്ടോ.
പ്രളയകാലത്ത‌് കേരളം ഒറ്റക്കെട്ടായിരുന്നുവെന്നും എന്നാൽ അതിനുശേഷം കേരളത്തെ പുനസൃഷ‌്ടിക്കാൻ സർക്കാർ ഒന്നും ചെയ‌്തില്ല.
സ‌്ത്രീകളുടെ സ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്നു. അതേസമയം ആചാരങ്ങളെയും ബഹുമാനിക്കുന്നു.
രണ്ട് ഇന്ത്യ സൃഷ്ടിക്കാനാണ് മോഡി ശ്രമിക്കുന്നത്. സമ്പന്നർക്കുവേണ്ടി മാത്രം ഒരു ഇന്ത്യയും. കർഷകർക്കും പാവപ്പെട്ടവർക്കും തൊഴിലാളികൾക്കും മധ്യവർഗത്തിനും വേണ്ടി മറ്റൊരിന്ത്യയും. 15 വ്യവസായികൾക്ക് പരമാവധി സമ്പത്ത് ‘ഗ്യാരന്റി' ചെയ്യുകയാണ് മോഡി സർക്കാർ ചെയ്തത്. എന്നാൽ കോൺഗ്രസ് അധികാരത്തിൽ വന്നാൽ അഞ്ച് വർഷംകൊണ്ട് എല്ലാ പൗരൻമാർക്കും അടിസ്ഥാന വരുമാനം ഉറപ്പുവരുത്തും.
ജിഎസ്ടിയുടെ ഘടനയിൽ മാറ്റം വരുത്തുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ അധ്യക്ഷനായി.
from Kerala || Deshabhimani Online News http://bit.ly/2RuuER2
via IFTTT
No comments:
Post a Comment