ആയുഷ‌്മാന്റെ പേരിൽ നാടാകെ ബിജെപി കത്ത‌ുവിതരണം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 30, 2019

ആയുഷ‌്മാന്റെ പേരിൽ നാടാകെ ബിജെപി കത്ത‌ുവിതരണം

കൊച്ചി
ആരോഗ്യ ഇൻഷൂറൻസ‌് പദ്ധതിയായ ആയുഷ‌്മാൻ ഭാരതിന്റെയും പിഎംജെഎവൈയുടെയും മറവിൽ കോടികൾ വകമാറ്റി ബിജെപിയുടെ തെരഞ്ഞെടുപ്പ‌ു പ്രചാരണം. ഏപ്രിൽ ഒന്നുമുതൽ ആരംഭിക്കാനിരിക്കുന്ന പദ്ധതിയിൽ നിങ്ങളെയും കുടുംബത്തെയും ഉൾപ്പെടുത്തിയിരിക്കുന്നുവെന്ന‌് അവകാശപ്പെട്ട‌് മോഡിയുടെ ബഹുവർണ ചിത്രത്തോടെയാണ‌്  കത്ത‌്. കഴിഞ്ഞ സെൻസസ‌് പ്രകാരം കേരളത്തിൽ ബിപിഎൽ പട്ടികയിലുള്ള 20 ലക്ഷത്തോളം കുടുംബങ്ങൾക്കുമുള്ള കത്ത‌് പോസ‌്റ്റ‌് ഓഫീസിലേക്ക‌് നൽകിയിട്ടുണ്ട‌്. സ‌്പീഡ‌്പോസ‌്റ്റിൽ അയച്ച കത്തിൽ ബിജെപി സർക്കാർ അഞ്ചുവർഷം നടത്തിയതായി അവകാശപ്പെടുന്ന വികസനങ്ങളാണ‌് വിവരിക്കുന്നത‌്. ഈ കത്ത‌്  അർഹതയ‌്ക്കുള്ള സാക്ഷ്യപത്രമല്ലെന്ന‌് കത്തിൽത്തന്നെ ചെറുതായി അച്ചടിച്ചിട്ടുമുണ്ട‌്. കത്തിനൊപ്പം ബിപിഎൽ റേഷൻകാർഡ‌്, തെരഞ്ഞെടുപ്പ‌് ഐഡി കാർഡ‌് എന്നിവയും ഹാജരാക്കണമെന്ന‌ും പറയുന്നു. ദാരിദ്ര്യരേഖയ‌്ക്ക‌ു താഴെയുള്ള എല്ലാവരെയും ഉൾപ്പെടുത്തിയ  പദ്ധതിയിൽ അത്തരത്തിലുള്ള രേഖകൾ മാത്രം ഹാജരാക്കിയാൽ മതിയെന്നിരിക്കെ കത്ത‌് അനാവശ്യമാണെന്ന‌് ആരോഗ്യവകുപ്പ‌് അധികൃതർ പറഞ്ഞു.

40 ശതമാനം തുക കേരള സർക്കാർകൂടി മുടക്കുന്ന പദ്ധതിയാണിത‌്. ഗൃഹനാഥന്റെ പേരും പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന അംഗങ്ങളുടെ പേരും ഉണ്ടെങ്കിലും മേൽവിലാസമില്ലാത്തതിനാൽ പോസ‌്റ്റ‌് ഓഫീസ‌് ജീവനക്കാർക്ക‌് ഇത‌് വിതരണം ചെയ്യാൻ കഴിയുന്നില്ല. ആരുടെയും പേരില്ലാത്ത കത്തുമുണ്ട‌്. എത്ര കത്ത‌് നൽകിയെന്ന‌് എല്ലാദിവസവും തപാൽവകുപ്പിന്റെ ആസ്ഥാനത്തുനിന്ന‌് അന്വേഷണവുമുണ്ട‌്.

ഇന്ത്യയിലാകെ 10 കോടി കുടുംബങ്ങളിലേക്കാണ‌് സർക്കാർ ചെലവിൽ കത്ത‌് അയക്കുന്നത‌്. കത്തൊന്നിന് സ‌്പീഡ‌് പോസ‌്റ്റ‌് ചെലവ‌് 41 രൂപ വരും. ആകെ 410 കോടി തപാൽ ചെലവ്. കത്തിന‌് അഞ്ചുരൂപ കണക്കാക്കിയാൽപ്പോലും അച്ചടിക്ക‌് മാത്രം 50 കോടി രൂപ പിന്നെയും വേണ്ടിവരും. പോസ്‌റ്റ‌്ഓഫീസിലെ കംപ്യൂട്ടറുകളുടെ സാങ്കേതിക സംവിധാനത്തിൽവരെ ഇതിനായി മാറ്റം വരുത്തി.

രാജ്യത്താകെ 1.5 ലക്ഷം ഹെൽത്ത് ആൻഡ‌് വെൽനെസ് സെന്ററുകൾ സ്ഥാപിക്കലാണ് ആയുഷ‌്മാൻ ഭാരതിലൂടെ ഉദ്ദേശിക്കുന്നത‌്. പ്രൈമറി ഹെൽത്ത് സെന്ററുകളുടെ പേര‌് പരിഷ്‌കരിച്ചതാണിത‌്. സെന്ററിന് ബജറ്റിൽ വകയിരുത്തിയതാകട്ടെ 80,000 രൂപ മാത്രം. കുടുംബത്തിലെ ഒരംഗത്തിന് പരമാവധി ഒരുലക്ഷം രൂപയും  അഞ്ചംഗ കുടുംബത്തിനാകെ പരമാവധി 5 ലക്ഷം രൂപയും ചികിത്സാ ഇൻഷുറൻസ് നൽകുന്നതാണ‌് പിഎംജെഎവൈ പദ്ധതി. 2018–- 19ലെ കേന്ദ്ര ബജറ്റിൽ ഇതിന‌് അനുവദിച്ചതാകട്ടെ 2000 കോടി മാത്രം. അതായത് 10 കോടി കുടുംബത്തിൽ 50 കോടി ജനങ്ങൾക്ക‌് വീതിച്ചാൽ ആളൊന്നിന് 40 രൂപ മാത്രം. സംസ്ഥാന സർക്കാരുകളുടെ 40 ശതമാനം കൂട്ടിയാൽപ്പോലും ആളൊന്നിന് 67 രൂപയാണ‌് ലഭിക്കുക. നിതി ആയോഗ് പറയുന്നപ്രകാരം 10,000 കോടി കൊടുത്താൽപ്പോലും ആളൊന്നിന് 200 രൂപ മാത്രം. ഒറ്റത്തവണ ആശുപത്രിയിൽ പോകാൻപോലും ഇത‌് തികയില്ല.  പദ്ധതിക്ക് നീക്കിവച്ച 2000 കോടിയിൽനിന്നാണ‌് കത്തിനുള്ള ചെലവും വഹിക്കുന്നത‌്. 460 കോടി ഇങ്ങനെ ചെലവഴിച്ചുകഴിഞ്ഞു.
 



from Kerala || Deshabhimani ​Online ​News http://bit.ly/2WmOgdg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages