മാണി ജോസഫ‌് പോരുമുറുകി ; കോട്ടയത്തെ സ്ഥാനാർഥിക്കാര്യത്തിൽ ചർച്ച നടത്താത്തതിൽ ജോസഫിന‌് നീരസം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 30, 2019

മാണി ജോസഫ‌് പോരുമുറുകി ; കോട്ടയത്തെ സ്ഥാനാർഥിക്കാര്യത്തിൽ ചർച്ച നടത്താത്തതിൽ ജോസഫിന‌് നീരസം

കേരള കോൺഗ്രസ‌് എമ്മിൽ ചെയർമാൻ കെ എം മാണിയും വർക്കിങ് ചെയർമാൻ പി ജെ ജോസഫും തമ്മിലുള്ള പോരുമുറുകി. തെരഞ്ഞെടുപ്പിന‌് മുന്നോടിയായി ജോസ‌് കെ മാണി നടത്തുന്ന ജാഥയെക്കുറിച്ച‌് പാർടിയിൽ കാര്യമായ ചർച്ച നടന്നിട്ടില്ലെന്ന‌് പി ജെ ജോസഫ‌് വെട്ടിതുറന്ന‌് പറഞ്ഞത‌് പ്രതിസന്ധി രൂക്ഷമാക്കി. ജാഥ പാർടി തീരുമാന പ്രകാരം തന്നെയാണെന്ന‌് മാണിയും മറുപടി പറഞ്ഞു.

ലയനത്തിൽ തങ്ങൾക്ക‌് മെച്ചമുണ്ടായില്ലെന്നാണ‌് ജോസഫിന്റെ മറ്റൊരു വാദം. കോട്ടയത്തുനിന്നുള്ള ലോക‌്സഭാ  അംഗമായിരുന്ന ജോസ‌് കെ മാണി തെരഞ്ഞെടുപ്പിനുമുമ്പുതന്നെ രാജ്യസഭയിലെത്തി സുരക്ഷിതമായതും ലയനശേഷം പി ജെ ജോസഫും അനുയായികളും യുഡിഎഫിൽ അപ്രസക്തരായതുമാണ‌് അകൽച്ചയ‌്ക്കുള്ള പ്രധാനകാരണം.

ബാർ കോഴക്കേസിൽ കുരുങ്ങി കെ എം മാണിയുടെ താൽപര്യപ്രകാരം കേരള കോൺഗ്രസ‌് യുഡിഎഫ‌്  വിട്ടപ്പോഴും തിരികെകയറിയപ്പോഴും ജോസഫിന്റെ അഭിപ്രായങ്ങൾക്ക‌് കാര്യമായ പരിഗണന കിട്ടിയിരുന്നില്ല.  കോൺഗ്രസുമായുണ്ടായ അകൽച്ചയുടെ പശ്ചാത്തലത്തിൽ മകൻ ജോസ‌് കെ മാണി ലോകസഭയിലേക്ക‌് മത്സരിച്ചാൽ അപകടമാകുമെന്ന‌് മുൻകൂട്ടി കണ്ടാണ‌് മാണി അദ്ദേഹത്തെ രാജ്യസഭയിലേക്ക‌് എത്തിച്ചത‌്. ഇതിനിടെ  കേരള കോൺഗ്രസ‌ിന‌് ഇത്തവണ രണ്ടുസീറ്റ‌് ലഭിക്കണമെന്ന‌്  ഉന്നതാധികാര സമിതി അംഗം തോമസ‌് ഉണ്ണിയാടൻ തൃശൂരിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞുനേരത്തേ മൂവാറ്റുപുഴ, ഇടുക്കി, മുകുന്ദപുരം (ഇപ്പോൾ ചാലക്കുടി)  സീറ്റുകളിൽ കേരള കോൺഗ്രസ‌് മത്സരിച്ചിട്ടുണ്ട‌്. മുകുന്ദപുരം സീറ്റിൽ കേരള കോൺഗ്രസ‌് വിജയിച്ചിട്ടുള്ളതാണ‌്. ഇപ്പോൾ ചാലക്കുടി കോൺഗ്രസിന്റെ സിറ്റിങ്‌ സീറ്റല്ല. കോട്ടയത്തിനുപുറമെ ചാലക്കുടിയോ  ഇടുക്കി യോ അനുവദിക്കണം. പാർടി നിർദേശിച്ചാൽ ചാലക്കുടിയിൽ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോട്ടയത്ത്‌ ഒളിച്ചുകളി
കോട്ടയം മണ്ഡലത്തിൽ ആരു മത്സരിക്കുമെന്നതിൽ മാണി ഇതുവരെ ചർച്ച നടത്താത്തതും ജോസഫ‌് സംശയത്തോടെ കാണുന്നു. ഇവിടെ ജോസ‌് കെ മാണിയുടെ ഭാര്യ നിഷ മത്സരിക്കുമെന്ന അഭ്യൂഹം പരന്നു. ഇതേക്കുറിച്ച‌് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ  ‘എല്ലാരംഗത്തും സ‌്ത്രീകൾ കൂടുതലായി വരുന്ന സമയമല്ലെ’ എന്നായിരുന്നു ജോസ‌് കെ മാണി പ്രതികരിച്ചത‌്. ഇത‌് സ്വന്തം അനുയായികൾക്കുള്ളിലും ജോസഫ‌് വിഭാഗത്തിലും കടുത്ത നീരസത്തിനിടയാക്കി. പിന്നേറ്റുതന്നെ നിഷ മത്സരിക്കില്ലെന്ന‌് പ്രസ‌്താവന ഇറക്കി ജോസ‌് തടിയൂരി. എന്നാൽ ഇതൊന്നും ജോസഫ‌് മുഖവിലയ‌്ക്കെടുക്കുന്നില്ല. കോട്ടയം സീറ്റിൽ എന്തും സംഭവിക്കാമെന്നാണ‌് അദ്ദേഹം അടുപ്പക്കാരോട‌് പറയുന്നത‌്. ഇടുക്കി സീറ്റ‌് യുഡിഎഫിൽ ആവശ്യപ്പെട്ട‌് തന്റെ അനുയായികളെ തൃപ‌്തിപ്പെടുത്താൻ ഈ സാഹചര്യം ജോസഫിനെ നിർബന്ധിതമാക്കി. മകൻ അപ്പു ജോസഫിന്റെ പേരും ഇവിടെ പ്രചരിപ്പിച്ചു. മകൻ മത്സരിക്കില്ലെന്ന‌് ജോസഫും പറയുന്നു. രണ്ട‌് സീറ്റ‌് വേണമെന്ന‌് മാണിയും ആവശ്യപ്പെട്ടു. ഇടുക്കി, ചാലക്കുടി, തൃശൂർ സീറ്റുകളിൽ ഒന്നാണ‌്  മാധ്യമങ്ങൾക്കുമുന്നിൽ ആവശ്യപ്പെട്ടത‌്. ജയിക്കുന്ന സീറ്റുവേണം. തോൽക്കുന്ന സീറ്റ‌് വേണ്ടെന്നും മാണി പറഞ്ഞു. ഫ്രാൻസിസ‌് ജോർജ‌് നയിക്കുന്ന ജനാധിപത്യ കേരള കോൺഗ്രസ‌് എൽഡിഎഫ‌് ഘടകക്ഷിയായതും ഇരുവിഭാഗത്തിലെയും അണികളെ ആശയക്കുഴപ്പത്തിലാക്കുന്നു. അണികൾ കുടുതലായി പ്രാദേശികമായി എൽഡിഎഫുമായി അടുക്കുകയാണ‌്. ഇക്കാര്യം ഗൗരവത്തോടെ ചർച്ചചെയ്യണമെന്ന ആവശ്യവും ജോസഫിനു മുന്നിൽ രണ്ടാംനിര നേതാക്കൾ ഉയർത്തുന്നുണ്ട‌്.

ജയിക്കുന്ന രണ്ടാം സീറ്റ‌് വേണം:മാണി
കോട്ടയം കൂടാതെ ഒരുസീറ്റു കൂടി വേണമെന്ന‌് കേരള കോൺഗ്രസ‌് ചെയർമാൻ കെ എം മാണി. കോട്ടയത്തിന്റെ കാര്യത്തിൽ തർക്കമില്ല. അത‌് എല്ലാവരും പരസ്യമായി പറഞ്ഞിട്ടുണ്ട‌്. ഇടുക്കി, ചാലക്കുടി, തൃശൂർ സീറ്റുകളിലൊന്ന‌് കൂടുതലായി വേണം. പൊട്ട സീറ്റൊന്നും വേണ്ട. ജയിക്കുന്ന സീറ്റ‌് വേണം. ലയനത്തിന്റെ ഗുണം തനിക്കും കിട്ടിയിട്ടില്ല. വല്യ ഗുണമൊന്നും ആർക്കും കിട്ടിയിട്ടില്ല. ചെറിയ ഗുണമൊക്കെ എല്ലാവർക്കും ഉണ്ടുതാനും. പരീക്ഷയ‌്ക്ക‌് 100 മാർക്ക‌്പ്രതീക്ഷിച്ചു. തൊണ്ണൂറെ കിട്ടിയുള്ളൂ –- മാണി പറഞ്ഞു
 



from Kerala || Deshabhimani ​Online ​News http://bit.ly/2DFWllW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages