കൊച്ചി
ജയിക്കാൻ ജനവികാരം മാത്രം പോരെന്ന‌് എ കെ ആന്റണി. കൊച്ചിയിൽ നടന്ന നേതൃസമ്മേളനത്തിലാണ‌് ആന്റണിയുടെ മുന്നറിയിപ്പ‌്. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ‌് പാഠമാകണമെന്നും അദ്ദേഹം പറഞ്ഞു. ചെന്നിത്തലയടക്കമുള്ള നേതാക്കൾ 20ൽ 20ഉം നേടും എന്ന‌് ആവർത്തിച്ചപ്പോൾ ആന്റണി പക്ഷെ കോൺഗ്രസിന്റെ വിജയം തിളക്കത്തിൽ ഒതുക്കി. രാഹുൽ ഗാന്ധിയും പാർടി നേതാക്കളുടെ ഗ്രൂപ്പുപോര‌് പരാമർശിച്ചു. എല്ലാ നേതാക്കളും കോൺഗ്രസിനുവേണ്ടി നിൽക്കണമെന്നായിരുന്നു മുന്നറിയിപ്പ‌്. അത‌് അവരുടെ മനസ്സിലുണ്ടാകണമെന്നും പറഞ്ഞു.
ബൂത്ത‌് പ്രസിഡന്റുമാരുടെ നേതൃയോഗമായിരുന്നുവെങ്കിലും പ്രസംഗിച്ച നേതാക്കൾക്ക‌് ഗ്രൂപ്പ‌് തിരിച്ച‌് മുദ്രാവാക്യം വിളിയും കൈയടിയും ഉയർന്നു. ഉമ്മൻചാണ്ടിക്കും കെ സുധാകരനും വേണ്ടി ഒച്ചവച്ചവരായിരുന്നു അധികം. രാഹുൽ ഗാന്ധിയുടെ പ്രസംഗം പലപ്പോഴും ബഹളത്തിൽ മുങ്ങി. തർജമ ചെയ‌്ത വി ഡി സതീശന‌് പലപ്പോഴും രാഹുലിന്റെ പ്രസംഗം കേൾക്കാനും കഴിഞ്ഞില്ല. ആറ‌് പ്രാവശ്യം മൈക്കിന്റെ സ്ഥാനം മാറ്റി. ഒടുവിൽ രാഹുലിനോടൊപ്പം പ്രസംഗ പീഠത്തിൽ എത്തിയായിരുന്നു മൊഴിമാറ്റിയത‌്. സ്വാഗതം പറഞ്ഞ കെ വി തോമസ‌് എംപി രാഹുലിന‌് പകരം രാജീവ‌് ഗാന്ധിക്ക‌് ജയ‌് വിളിച്ചതും വേദിയിൽ ചിരി പടർത്തി.
മുല്ലപ്പള്ളി രാമചന്ദ്രൻ അധ്യക്ഷനായി. പ്രവർത്തകസമിതി അംഗങ്ങളായ മുകുൾ വാസ‌്നിക‌്, ഉമ്മൻചാണ്ടി, രമേശ‌് ചെന്നിത്തല, പി സി ചാക്കോ, എന്നിവർ സംസാരിച്ചു. ഡിസിസി പ്രസിഡന്റ‌് ടി ജെ വിനോദ‌് നന്ദി പറഞ്ഞു.
from Kerala || Deshabhimani Online News http://bit.ly/2RqjgW9
via IFTTT
No comments:
Post a Comment