കാർഷികമേഖല കൂടുതൽ അഭിവൃദ്ധിപ്പെടണം: മുഖ്യമന്ത്രി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 30, 2019

കാർഷികമേഖല കൂടുതൽ അഭിവൃദ്ധിപ്പെടണം: മുഖ്യമന്ത്രി


തിരുവനന്തപുരം
കേരള വികസനത്തിന‌് കാർഷികാഭിവൃദ്ധി ഒഴിച്ചുകൂടാനാവാത്തതാണെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഈ മേഖലയിൽ കാലാനുസൃതമായ പുരോഗതി ഉണ്ടായിട്ടില്ല.  നബാർഡിന്റെ സ‌്റ്റേറ്റ‌് ക്രഡിറ്റ‌് സെമിനാർ ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാമൂഹ്യനീതിയിൽ അധിഷ‌്ഠിതമായ സമഗ്രവികസനമാണ‌് കേരളത്തിൽ  നടപ്പാക്കുന്നത‌്.  മറ്റുസംസ്ഥാനങ്ങളും കേരളവും തമ്മിലുള്ള പ്രധാന വ്യത്യാസമിതാണ‌്.  പ്രളയാനന്തര കേരളത്തിന്റെ  പുനർനിർമിതി ഭാവി വികസനംകൂടി കണക്കിലെടുത്താണ‌് നടപ്പാക്കുന്നത‌്. ഏത‌് ആപൽഘട്ടവും തരണം ചെയ്യാനാണിത‌്. ഭൂമിയുടെ ഘടന പലയിടത്തും മാറി. മേൽമണ്ണ‌് പൂർണമായും നഷ്ടപ്പെട്ടു.ഇത്തരം പ്രശ‌്നങ്ങൾ പരിഹരിക്കണം.

പുനർനിർമാണത്തിൽ ലോകത്തുണ്ടായ പുതിയ അറിവുകളും പ്രയോജനപ്പെടുത്തണം. പ്രളയമുണ്ടായപ്പോൾ ലോകത്തെ പല ഭാഗങ്ങളിലുള്ളവരും അവ തങ്ങൾക്കേറ്റ ദുരന്തമായാണ‌് കണ്ടത‌്. കേരളത്തോടുള്ള സ‌്നേഹമാണ‌് അതിന‌് കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.സെമിനാറിൽ നബാർഡിന്റെ  സ‌്റ്റേറ്റ‌് ഫോക്കസ‌് പേപ്പറും അവതരിപ്പിച്ചു. കേരളത്തിൽ അടുത്ത സാമ്പത്തികവർഷത്തെ വായപാ സാധ്യത 1,46,162.78 ലക്ഷം   രൂപയാണെന്ന‌്   നബാർഡ് വ്യക്തമാക്കി.  ഇതിൽ 47 ശതമാനം കാർഷിക മേഖലയിലാണ‌്.  കൃഷി മന്ത്രി വി എസ‌് സുനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തി.

സ‌്റ്റേറ്റ‌് പ്ലാനിങ‌് ബോർഡ‌് ഉപാധ്യക്ഷൻ ഡോ. വി കെ രാമചന്ദ്രൻ, ആർബിഐ റീജ്യണൽ ഡയറക്ടർ എസ‌്എംഎൻ സ്വാമി , എസ‌്ബിഐ സിജിഎം വെങ്കട്ടരാമൻ, എസ‌്എൽബിസി കൺവീനർ ജി കെ മായ എന്നിവർ സംസാരിച്ചു.
നബാർഡ് ജനറൽ മാനേജർ ഡോ. ഗോപകുമാരൻ നായർ സ്റ്റേറ്റ് ഫോക്കസ് പേപ്പർ വിശദീകരിച്ചു. നബാർഡ് സിജിഎം ആർ  ശ്രീനിവാസൻ സ്വാഗതവും ജനറൽ മാനേജർ കെ എസ്  എം ലക്ഷ്മി നന്ദിയും പറഞ്ഞു.



from Kerala || Deshabhimani ​Online ​News http://bit.ly/2Wt0Bgg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages