മനുഷ്യ–-വന്യജീവി സംഘർഷം തടയാൻ ‘ആന പട്രോളിങ്’ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 27, 2019

മനുഷ്യ–-വന്യജീവി സംഘർഷം തടയാൻ ‘ആന പട്രോളിങ്’


തിരുവനന്തപുരം
സംസ്ഥാനത്ത‌് മനുഷ്യ–-വന്യജീവി സംഘർഷം കുറയ‌്ക്കാൻ ആനകളുടെ പട്രോളിങ‌്. സമീപനാളുകളിൽ  സംഘർഷം  കൂടിയ സാഹചര്യത്തിലാ‌ണ‌് ആനകളുടെ പട്രോളിങ് നടത്താൻ വനംവകുപ്പിന്റെ തീരുമാനം.

വയനാട‌്, അട്ടപ്പാടി, പാലക്കാട‌്, മൂന്നാർ തുടങ്ങിയ പ്രദേശങ്ങളിലാണ‌് സംഘർഷം രൂക്ഷം. ഈ പ്രദേശങ്ങളിൽ പരിശീലനം ലഭിച്ച കുങ്കി ആനകളെ ഉപയോഗിച്ച‌് കാട്ടാനകൾ ജനവാസമേഖലയിലേക്ക‌് കടക്കുന്നത‌് തടയാനാണ‌് പട്രോളിങ്ങിലൂടെ ലക്ഷ്യമിടുന്നത‌്. പട്രോളിങ്ങിലൂടെ ഒരുപരിധിവരെ കാട്ടാനകൾ ജനവാസമേഖലകളിൽ ഇറങ്ങുന്നത‌് തടയാൻ കഴിയുമെന്നാണ‌് വനംവകുപ്പിന്റെ കണക്കുകൂട്ടൽ. വനംവകുപ്പിന്റെ കീഴിലുള്ള ആനക്യാമ്പുകളിൽനിന്ന‌് പട്രോളിങ്ങിനുള്ള ആനകളെ തെരഞ്ഞെടുക്കും. അടുത്തിടെ മൂന്ന‌് ആനകളെയും പാപ്പാന്മാരെയും തമിഴ‌്നാട്ടിലെ മുതുമല തെപ്പെക്കാട‌് ആനപരിപാലന കേന്ദ്രത്തിൽ അയച്ച‌് കുങ്കിപരിശീലനം നൽകിയിരുന്നു. ഈ ആനകളെ മനുഷ്യ–-വന്യജീവിത സംഘർഷം നേരിടാൻ ആദ്യം പട്രോളിങ്ങിന‌് നിയോഗിക്കും. ഇതിന‌ുപുറമേ കൂടുതൽ ആനകളെ പരിശീലനം നൽകി നിയോഗിക്കും. അടുത്ത ബാച്ചിൽ അഞ്ച‌് ആനകൾക്ക‌് പരിശീലനം നൽകും. തുടർച്ചയായി ജനവാസകേന്ദ്രങ്ങളിൽ ഇറങ്ങി മനുഷ്യർക്ക‌് ഭീഷണിയുയർത്തുന്ന ആനകളെ മയക്കുവെടിവച്ച‌് പിടികൂടി കാട്ടിനോട‌് ചേർന്ന‌് ക്യാമ്പ‌് നിർമിച്ച‌് പാർപ്പിക്കാനും തീരുമാനിച്ചു. പിന്നീട‌് ഇവയെ കാട്ടിലേക്ക‌് അയക്കുകയോ ക്യാമ്പുകളിലേക്ക‌് മാറ്റുകയോ ചെയ്യും. മനുഷ്യ–-വന്യജീവി സംഘർഷം നേരിടാനുള്ള എട്ട‌് ദ്രുതകർമസേന ശക്തിപ്പെടുത്താനും വനംവകുപ്പ‌് തീരുമാനിച്ചു.

വന്യജീവി ആക്രമണം സ്ഥിരമായി റിപ്പോർട്ട‌് ചെയ്യുന്ന സ്ഥലങ്ങളിൽ പുതിയ ദ്രുതകർമസേനകൾ രൂപീകരിക്കും. നാട്ടാനകളുടെ ക്ഷേമം ലക്ഷ്യമിട്ട‌് നാട്ടാനപരിപാലന ചട്ടത്തിൽ ഭേദഗതി വരുത്തുന്നതും സർക്കാരിന്റെ പരിഗണനയിലാണ‌്. ആനകളെ പീഡിപ്പിക്കുന്നവർക്ക‌് പിഴ, പീഡനം ആവർത്തിച്ചാൽ കർശന ശിക്ഷാനടപടികളും ഉറപ്പാക്കുന്നതാണ‌് ഭേദഗതി. പൊതുജനാഭിപ്രായംകൂടി പരിഗണിച്ചശേഷം നാട്ടാനപരിപാലനചട്ടത്തിൽ ഭേദഗതിവരുത്തും.



from Kerala || Deshabhimani ​Online ​News http://bit.ly/2UrGUDN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages