കെ വി സുധീഷിന‌് നാടിന്റെ സ‌്മരണാഞ‌്ജലി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 27, 2019

കെ വി സുധീഷിന‌് നാടിന്റെ സ‌്മരണാഞ‌്ജലി


കൂത്തുപറമ്പ്
അനശ്വര രക്തസാക്ഷി കെ വി സുധീഷിന‌് നാടിന്റെ സ‌്മരണാഞ‌്ജലി. ആർഎസ‌്എസ്സുകാർ അരുംകൊലചെയ‌്ത എസ‌്എഫ‌്ഐ നേതാവ‌് കെ വി സുധീഷിന്റെ  ഇരുപത്തഞ്ചാം വാർഷിക ഓർമദിനത്തിൽ സ‌്മരണാഞ‌്ജലിയർപ്പിക്കാൻ നാടൊന്നാകെയെത്തി. പ്രഭാതഭേരി നടത്തിയും പതാക ഉയർത്തിയും നാട‌് പ്രിയസഖാവിന്റെ സ‌്മരണ പുതുക്കി. നേതാക്കളുടെ നേതൃത്വത്തിൽ  രക്തസാക്ഷി മണ്ഡപത്തിൽ പുഷ‌്പാർച്ചന നടത്തി.

അനുസ‌്മരണസമ്മേളനത്തിന‌് മുന്നോടിയായി പഴയ നിരത്ത‌് മാവേലി മുക്ക‌് കേന്ദ്രീകരിച്ച‌് പ്രകടനവും റെഡ‌് വളണ്ടിയർ മാർച്ചും നടന്നു. അനുസ‌്മരണ സമ്മേളനവും തെക്കിലങ്ങാടി പന്ന്യോറയിൽ നിർമിച്ച കെ വി സുധീഷ് സ്മാരക മന്ദിരവും സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്തു. ഓഫീസിനോടനുബന്ധിച്ച് നിർമിച്ച പി ബാലൻ സ്മാരക ഹാൾ ജില്ലാ സെക്രട്ടറി പി ജയരാജൻ ഉദ്ഘാടനം ചെയ‌്തു.   ഫോട്ടോ അനാഛാദനം ജില്ലാ സെക്രട്ടറിയറ്റംഗം വത്സൻ പനോളി നിർവഹിച്ചു.  വായനശാല ആൻഡ‌്  ഗ്രന്ഥാലയം ഏരിയാ സെക്രട്ടറി കെ ധനഞ്ജയൻ ഉദ്ഘാടനം ചെയ്തു.

എൻ കെ ശ്രീനിവാസൻ അധ്യക്ഷനായി. മേപ്പാടൻ രാമചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. പി എം മധുസൂദനൻ സ്വാഗതവും കെ അനിൽകുമാർ നന്ദിയും പറഞ്ഞു.



from Kerala || Deshabhimani ​Online ​News http://bit.ly/2DCeq4x
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages