തൃശൂർ
മാധ്യമപ്രവർത്തക വേജ് ബോർഡ് ഉടൻ രൂപീകരിക്കണമെന്ന് തൃശൂർ മുഹമ്മദ് അമീൻ നഗറിൽ ചേർന്ന ദേശാഭിമാനി ന്യൂസ‌്പേപ്പർ എംപ്ലോയീസ് യൂണിയൻ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. അഞ്ചുവർഷംകൂടുമ്പോൾ വേജ്ബോർഡ് രൂപീകരിച്ച് നടപ്പാക്കണമന്ന് നിയമമുണ്ടെങ്കിലും, ഒന്നരപതിറ്റാണ്ടിലേറെയായി മാധ്യമ ജീവനക്കാരുടെ വേജ്ബോർഡ് രൂപീകരിച്ച് നടപ്പാക്കാൻ കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല. അടിയന്തരമായി വേജ് ബോർഡ് രൂപീകരിക്കണമെന്നും ഇടക്കാലാശ്വാസം അനുവദിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
പിഎഫ് പെൻഷനിൽ കാലങ്ങളായി നിലനിൽക്കുന്ന അപാകം പരിഹരിക്കണമെന്നും, റിട്ടയർമെന്റ് മാസത്തെ ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ പിഎഫ് നൽകണമെന്ന ഹൈക്കോടതി വിധി നടപ്പാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ശബരിമല വിഷയത്തിൽ സുവ്യക്തമായ നിലപാട് സ്വീകരിച്ച ഡോ. സുനിൽ പി ഇളയിടത്തെയും സംവിധായകൻ പ്രിയനന്ദനനെയും ആക്രമിച്ച ആർഎസ്എസ് ക്രിമിനലുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
തൃശൂർ സാഹിത്യ അക്കാദമിയിൽ ചേർന്ന ഡിഎൻഇയു പ്രഥമ സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് എം സുധാകരൻ പതാകയുയർത്തി. സിഐടിയു ദേശീയ സെക്രട്ടറി കെ ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു. എം സുധാകരൻ അധ്യക്ഷനായി. കെയുഡബ്ല്യു ജെ ദേശാഭിമാനി സെൽ സംസ്ഥാന പ്രസിഡന്റ് എം ഒ വർഗീസ്, സിഐടിയു ജില്ലാ സെക്രട്ടറി യു പി ജോസഫ്, കേന്ദ്ര വർക്കിങ് കമ്മിറ്റിയംഗം പി കെ ഷാജൻ എന്നിവർ സംസാരിച്ചു. ഉദ‌്ഘാടന സമ്മേളനത്തിൽ സംഘാടക സമിതി ജനറൽ കൺവീനർ എ ജി സന്തോഷ് സ്വാഗതവും മെൽവിൻ കെ ജോർജ് നന്ദിയും പറഞ്ഞു.
പ്രതിനിധി സമ്മേനത്തിൽ സംസ്ഥാന സെക്രട്ടറി ടോം പനക്കൽ റിപ്പോർട്ടും ട്രഷറർ ജേക്കബ് കുര്യൻ കണക്കും അവതരിപ്പിച്ചു. എം സുധാകരൻ, എം കെ സുരേഷ്, എം എൻ ശശീന്ദ്രൻ എന്നിവർക്ക് യാത്രയയപ്പ് നൽകി. കെഎൻഇഎഫ് സംസ്ഥാന സെക്രട്ടറി സി മോഹനൻ സംസാരിച്ചു. ഡിഎൻഇയു സംസ്ഥാന കമ്മിറ്റി അംഗം പി ടി അനിൽ നന്ദി പറഞ്ഞു.
ഗോപന്‍ നമ്പാട്ട് പ്രസിഡന്റ്, ടോം പനയ‌്ക്കല്‍ ജനറല്‍ സെക്രട്ടറി
തൃശൂർ
ദേശാഭിമാനി ന്യൂസ‌്പേപ്പർ എംപ്ലോയീസ് യൂണിയൻ പ്രസിഡന്റായി ഗോപൻ നമ്പാട്ടിനെയും ജനറൽ സെക്രട്ടറിയായി ടോം പനയ‌്ക്കലിനെയും സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു.
കെ എസ് ഗിരിജ, എം സുധീഷ് (വൈസ് പ്രസിഡന്റ‌്), സി മോഹനൻ, എം പ്രമോദ് കുമാർ (സെക്രട്ടറി), യശോദ പ്രിയദർശിനി (ട്രഷറർ), കെ മധു, അബ്ദുൾ റഹ‌്‌മാൻ കൂരി (സെക്രട്ടറിയറ്റ് അംഗങ്ങൾ).
from Kerala || Deshabhimani Online News http://bit.ly/2DCluOE
via IFTTT
No comments:
Post a Comment