അന്താരാഷ‌്ട്ര നാടകോത്സവം സമാപിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 27, 2019

അന്താരാഷ‌്ട്ര നാടകോത്സവം സമാപിച്ചു

തൃശൂർ
ഏഴുദിവസമായി നടന്നുവന്ന അന്താരാഷ‌്ട്ര നാടകോത്സവം സമാപിച്ചു. സമാപന സമ്മേളനം മന്ത്രി വി എസ‌് സുനിൽകുമാർ ഉദ‌്ഘാടനം ചെയ‌്തു. സംഗീത നാടക അക്കാദമി ചെയർപേഴ‌്സൺ കെപിഎസി ലളിത അധ്യക്ഷയായി. ഫെസ‌്റ്റിവൽ ഡയറക്ടർ പ്രൊഫ. ജി കുമാരവർമ സംസാരിച്ചു. സെക്രട്ടറി എൻ രാധാകൃഷ്ണൻ നായർ സ്വാഗതവും ഫെസ‌്റ്റിവൽ കോ–-ഓർഡിനേറ്റർ ജലീൽ ടി കുന്നത്ത‌് നന്ദിയും പറഞ്ഞു.

സമാപന ദിവസം ഇറ്റാലിയൻ നാടകമായ ‘ദ റിച്വൽ’, ഇറാനിയൻ നാടകം ‘ദ മിഡ‌്സമ്മർ നൈറ്റ‌്സ‌് ഡ്രീം’‌, മലയാളനാടകം ‘നൊണ’ എന്നിവ അരങ്ങേറി. ഹസ‌്റത്ത‌്  ഖവാലി ഗ്രൂപ്പ‌് അവതരിപ്പിച്ച സൂഫി ഖവാലിയും അരങ്ങേറി.

ഇറ്റ‌്ഫോക്ക‌് 2020:
അമിതേഷ‌് ഗ്രോവർ ഡയറക്ടർ
തൃശൂർ
പന്ത്രണ്ടാമത‌് ഇറ്റ‌്ഫോക്കിന്റെ ഫെസ‌്റ്റിവൽ ഡയറക്ടറായി ലോക പ്രശസ‌്തനായ യുവ നാടകപ്രവർത്തകനും ഡെൽഹി നാഷ‌ണൽ സ‌്കൂൾ ഓഫ‌് ഡ്രാമ അസി. പ്രൊഫസറുമായ അമിതേഷ‌് ഗ്രോവർ പ്രവർത്തിക്കും. പതിനൊന്നാമത‌് ഇറ്റ‌്ഫോക്ക‌ിന്റെ സമാപന ചടങ്ങിൽ അക്കാദമി സെക്രട്ടറി എൻ രാധാകൃഷ്ണൻ നായരാണ‌് ഈ വിവരം പ്രഖ്യാപിച്ചത‌്. അടുത്ത വർഷത്തേക്കുള്ള നടപടി ക്രമങ്ങൾ അടുത്ത മാസം തന്നെ ആരംഭിക്കും. കുറവുകൾ തിരുത്തി പുതിയ ഭാവത്തിൽ ഇറ്റ‌്ഫോക്ക‌് നടത്തുന്നതിന‌് ഗൗരവതരമായ ആലോചന നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജർമനി, ജപ്പാൻ‌, ഇറ്റലി , സ്വിറ്റ‌്സർലൻഡ‌്  തുടങ്ങിയ രാജ്യങ്ങളിൽനിന്നടക്കം ഒട്ടേറെ അവാർഡുകൾ നേടിയിട്ടുള്ള ഗ്രോവർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി അവതരണങ്ങളും പ്രഭാഷണങ്ങളും നടത്തിയിട്ടുണ്ട‌്. വിവിധ രാജ്യങ്ങളിലായി നിരവധി സ്ഥാപനങ്ങളിൽ അധ്യാപകനുമാണ‌്.



from Kerala || Deshabhimani ​Online ​News http://bit.ly/2Umw8yt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages