ഹരിപ്പാട്
വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ മുന്നോക്ക സമുദായങ്ങൾ ബിജെപിക്കെതിരായി വോട്ടുചെയ്യുകവഴിയുണ്ടായ പരാജയത്തിൽനിന്ന് രക്ഷനേടാനാണ് നരേന്ദ്രമോഡി മുന്നോക്ക സംവരണ ബിൽ ധൃതിപിടിച്ച‌് പാസാക്കിയതെന്ന‌് എസ‌്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
നങ്ങ്യാർകുളങ്ങര ടികെഎംഎം കോളേജിൽ എസ‌്എൻഡിപി യൂണിയൻ സംഘടിപ്പിച്ച സംവരണ സെമിനാർ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
ഭരണഘടനാ ഭേദഗതിയടക്കം വേണ്ടിവരുന്ന ബിൽ ആറ‌് ദിവസംകൊണ്ട‌് പാസാക്കിയെടുക്കുമ്പോൾ പ്രമുഖ രാഷ‌്ട്രീയ പാർടികളൊക്കെ ആദർശം വെടിഞ്ഞ് വോട്ടിനായി അവസരവാദ നിലപാടാണ‌് സ്വീകരിച്ചതെന്നും വെള്ളാപ്പള്ളി ആരോപിച്ചു. യൂണിയൻ പ്രസിഡന്റ് എസ് സലികുമാർ അധ്യക്ഷനായി. അഡ്വ. വി മോഹൻദാസ് മോഡറേറ്ററായി.
യൂണിയൻ സെക്രട്ടറി എൻ അശോകൻ, കാർത്തികപ്പള്ളി യൂണിയൻ പ്രസിഡന്റ‌് കെ അശോകപ്പണിക്കർ, യോഗം ഡയറക‌്ടർമാരായ ഡി കാശിനാഥൻ, എം കെ ശ്രീനിവാസൻ, ധർമരാജൻ, എന്നിവർ സംസാരിച്ചു.
from Kerala || Deshabhimani Online News http://bit.ly/2DEk3PP
via IFTTT
No comments:
Post a Comment