തിരുവനന്തപുരം
തിരുവനന്തപുരം ഗവ. ലോ കോളേജിൽ എസ്എഫ്ഐക്ക് തുടർച്ചയായ 18 –-ാം വർഷവും വിജയം. ആകെ തെരഞ്ഞെടുപ്പ് നടന്ന 17 സീറ്റിൽ 16ലും എസ്എസ്ഐ വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു. ജനറൽ സീറ്റുകളിൽ ഏഴിൽ ഏഴും എസ്എഫ്ഐ നേടി. കെഎസ‌്‌യു–- എബിവിപി–- എസ്ഐഒ–- എംഎസ്എഫ്–- എഐഡിഎസ്ഒ – ഫ്രറ്റേണിറ്റി സംഘടനകൾ ഒരുമിച്ചുനിന്നാണ് എസ്എഫ്ഐയെ നേരിട്ടത്. കെഎസ‌്‌യുവിന്റെ തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ‌്ഘാടനം ചെയ്തത് ശശി തരൂർ ആയിരുന്നു. ചാണ്ടി ഉമ്മനായിരുന്നു തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേരിട്ട് ചുമതല വഹിച്ചത്. വ്യാപകമായ രീതിയിൽ മുമ്പൊന്നും കാണാത്ത നിലയിൽ പണം ചെലവഴിച്ചായിരുന്നു അവിശുദ്ധ മുന്നണിയുടെ പ്രവർത്തനങ്ങൾ. ആകെ പോൾ ചെയ്ത 624 വോട്ടിൽ ഓരോ ജനറൽ സീറ്റിലും 400ൽ അധികം വോട്ടുകൾ നേടിയാണ് എസ്എഫ്ഐ സാരഥികൾ വിജയിച്ചത്.
വിജയപ്രഖ്യാപനത്തിനുശേഷം വിദ്യാർഥികൾ നഗരത്തിൽ ആഹ്ലാദപ്രകടനം നടത്തി. എസ്എഫ്ഐ ജില്ലാ സെക്രട്ടറി സിജിത് ശിവസ്, ജില്ലാ സെക്രട്ടറിയറ്റ‌് അംഗങ്ങളായ കാർത്തിക, ഗോകുൽ, പാളയം ഏരിയ സെക്രട്ടറി നകുൽ ജയചന്ദ്രൻ ജെ, പ്രസിഡന്റ് അഭിലാഷ് എ, ജോയിന്റ് സെക്രട്ടറി വിഷ്ണു സി, വൈസ് പ്രസിഡന്റ് നന്ദു എന്നിവർ അഭിവാദ്യം ചെയ്ത‌് സംസാരിച്ചു.
വിജയികൾ: ചെയർമാൻ: അരവിന്ദ് ബാബു (അവസാന വർഷ ബിഎ എൽഎൽബി), വൈസ് ചെയർപേഴ്‌സൺ: അമ്മു വി നായർ (അവസാന വർഷ ബിഎ എൽഎൽബി). ജനറൽ സെക്രട്ടറി: അജിത് കുമാർ (രണ്ടാംവർഷ ബിഎ എൽഎൽബി).
മാഗസിൻ എഡിറ്റർ: ആനന്ദ് സജി (രണ്ടാംവർഷ ബിഎ എൽഎൽബി). ആർട്സ് ക്ലബ‌് സെക്രട്ടറി: അഖിൽ രാജ് ബി (അവസാന വർഷ ബിഎ എൽഎൽബി). യൂണിവേഴ്‌സിറ്റി കൗൺസിലർമാർ നിതിൻ ജെ ആർ (അവസാന വർഷ ബിഎ എൽഎൽബി),
രോഹിണി (ഒന്നാംവർഷ എൽഎൽബി). വനിതാ പ്രതിനിധികൾ: ഗായത്രി (മൂന്നാം വർഷ ബിഎ എൽഎൽബി), ശാന്തി ബി എസ് (രണ്ടാംവർഷ എൽഎൽബി).
from Kerala || Deshabhimani Online News http://bit.ly/2UibL5q
via IFTTT
No comments:
Post a Comment