തിരുവനന്തപുരം
സംസ്ഥാനത്തെ പൊലീസ‌് സ‌്റ്റേഷനുകളിൽ നടത്തിയ ‘ഓപ്പറേഷൻ തണ്ടർ’ റെയ‌്ഡ‌് സംബന്ധിച്ച‌് വിജിലൻസ‌് പ്രാഥമിക റിപ്പോർട്ട‌് സർക്കാരിന‌് സമർപ്പിച്ചു. റെയ‌്ഡ‌് സംബന്ധിച്ച വിവരങ്ങൾ അടങ്ങിയ റിപ്പോർട്ട‌് വിജിലൻസ‌് സെക്രട്ടറികൂടിയായ ആഭ്യന്തര അഡീഷണൽ ചീഫ‌് സെക്രട്ടറിക്ക‌് കൈമാറി. വിജിലൻസ‌് കണ്ടെത്തിയ ക്രമക്കേടിന‌് ഉത്തരവാദികളായ പൊലീസ‌് ഉദ്യോഗസ്ഥരുടെ പേര‌് വിവരം വ്യക്തമാക്കിയുള്ള തുടർ റിപ്പോർട്ട‌് അടുത്ത ദിവസം കൈമാറുമെന്ന‌് വിജിലൻസ‌് ഡയറക്ടർ ബി എസ‌് മുഹമ്മദ‌് യാസിൻ പറഞ്ഞു. ഈ റിപ്പോർട്ട‌് കിട്ടിയാൽ ഉത്തരവാദികളായ പൊലീസ‌് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകും.
സംസ്ഥാനത്തെ 53 പൊലീസ‌് സ‌്റ്റേഷനിലാണ‌് ഓപ്പറേഷൻ തണ്ടർ റെയ‌്ഡ‌് നടത്തിയത‌്. റെയ‌്ഡിൽ വൻ ക്രമക്കേട‌് കണ്ടെത്തിയിരുന്നു. കേരളത്തിൽ ആദ്യമായണ‌് പൊലീസ‌് സ‌്റ്റേഷനുകളിൽ ഒരേസമയം ഇത്തരമൊരു റെയ‌്ഡ‌് നടത്തുന്നത‌്. പൊലീസിൽ അഴിമതി വച്ചുപൊറുപ്പിക്കില്ലെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ മുന്നറിയിപ്പ‌് നൽകിയിരുന്നു. എന്നാൽ, ചില സ‌്റ്റേഷനുകളിൽ ചില ഉദ്യോഗസ്ഥർ മണൽ–-മണ്ണ‌് –-ക്വാറി മാഫിയ ബന്ധവും മറ്റും തുടർന്നു. ഇതേക്കുറിച്ച‌് വിജിലൻസ‌് ഇന്റലിജൻസ‌് പരിശോധന നടത്തി റിപ്പോർട്ട‌് നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ‌് റെയ‌്ഡ‌് നടന്നത‌്.
റെയ‌്ഡിൽ വൻ ക്രമക്കേട‌് കണ്ടെത്തിയെങ്കിലും ഉത്തരവാദികളായ ഉദ്യോഗസ്ഥരെ ഫിക‌്സ‌് ചെയ്യണം. അവരുടെ പേര‌്, പങ്ക‌് എന്നിവ വ്യക്തമാക്കിയുള്ള റിപ്പോർട്ടാണ‌് അതത‌് ജില്ലകളിലെ ഉദ്യോഗസ്ഥർ തയ്യാറാക്കുന്നത‌്. നിലവിൽ 30 ഉദ്യോഗസ്ഥരുടെ പങ്ക‌് കണ്ടെത്തിയതായി വിജിലൻസ‌് ഡയറക്ടർ പറഞ്ഞു. എല്ലാ ജില്ലയിൽനിന്നുമുള്ള റിപ്പോർട്ട‌് ലഭിച്ചാൽ അവ ക്രോഡീകരിച്ച‌് സർക്കാരിന‌് സമർപ്പിക്കും. കുറ്റക്കാർ ആരായാലും രക്ഷപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.
from Kerala || Deshabhimani Online News http://bit.ly/2DCeqS5
via IFTTT
No comments:
Post a Comment