കേടായ അരി കേരളത്തിൽ എത്തില്ല: മന്ത്രി പി തിലോത്തമൻ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 25, 2019

കേടായ അരി കേരളത്തിൽ എത്തില്ല: മന്ത്രി പി തിലോത്തമൻ



തിരുവനന്തപുരം
പ്രളയത്തിൽ കേടായ അരി ഒരു കാരണവശാലും സംസ്ഥാനത്തെ വിപണിയിൽ എത്തില്ലെന്ന‌് ഭക്ഷ്യമന്ത്രി പി തിലോത്തമൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതിനായി എല്ലാ നടപടികളും സർക്കാർ സ്വീകരിച്ചു. ഹൈക്കോടതി നിർദേശപ്രകാരമുള്ള അധിക മുൻകരുതലുകളുമെടുത്തു.കേടായ അരിയും നെല്ലും മില്ലുകളിൽനിന്ന‌് നീക്കിയത‌് ടെൻഡർ നടപടികൾ പൂർണമായും പാലിച്ചാണ‌്. ഭക്ഷ്യവകുപ്പിന‌് അവമതിപ്പുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ‌് ടെൻഡർ നടപടികളുമായി ബന്ധപ്പെട്ട‌ുള്ള ആരോപണങ്ങൾ.

27 മില്ലിലായി 50,000 ടൺ നെല്ലും അരിയുമാണ‌് നശിച്ചത‌്. ഭക്ഷ്യവസ‌്തുക്കൾ ഉൽപ്പാദിപ്പിക്കാൻ ഉപയോഗിക്കരുതെന്ന വ്യവസ്ഥയോടെയാണ‌് ഇവ വിൽക്കാൻ ടെൻഡർ ക്ഷണിച്ചത‌്. ഹൈക്കോടതി നിർദേശം ടെൻഡറിൽ ഉൾപ്പെടുത്തിയില്ലെന്ന ആരോപണം ശരിയല്ല. ഒക്ടോബർ പത്തിനാണ‌് ടെൻഡർ നോട്ടീസ‌് നൽകിയത‌്. ഹൈക്കോടതിയുടെ ഇടക്കാല, അന്തിമ ഉത്തരവുകൾ വരുന്ന‌ത‌് യഥാക്രമം ഒക്ടോബർ–-10, നവംബർ 29 തീയതികളിലാണ‌്‌. 12ന‌് പുറപ്പെടുവിച്ച ടെൻഡർ നോട്ടീസിൽ ഇതിന‌് ശേഷമുള്ള കോടതി നിർദേശം ഉൾക്കൊള്ളിക്കാൻ കഴിയില്ല. അരി കാലിത്തീറ്റയായി പോലും ഉപയോഗിക്കരുതെന്ന കോടതി നിർദേശം ഉൾപ്പെടുത്തിയില്ലെന്ന ആരോപണത്തിനും അടിസ്ഥാനമില്ല. അന്തിമവിധിയിൽ ഹൈക്കോടതി അരി മനുഷ്യ ഉപയോഗത്തിന‌് പാടില്ലെന്ന‌് മാത്രമായി ചുരുക്കിയിരുന്നു. ഉത്തരവ‌് വരുന്നതിന‌് മുമ്പേ തയ്യാറാക്കിയ ടെൻഡർ നോട്ടീസിൽ കോടതി നിർദേശം ഉൾപ്പെടുത്തിയില്ലെന്ന ആരോപണം ബാലിശമാണ‌്. പരാതിക്കാരനായ ടെൻഡറുടെ വാദം ആവർത്തിച്ചാണ‌് ആരോപണം ഉന്നയിക്കുന്നത‌്.

ഉയർന്ന തുകയ‌്ക്കുള്ള ക്വാട്ട‌് ഒഴിവാക്കിയെന്ന ആരോപണവും വസ‌്തുതവിരുദ്ധമാണ‌്. ഉയർന്ന നിരക്ക‌് ക്വാട്ട‌് ചെയ‌്ത 14  പേരോടും വിലപേശൽ നടത്തി. ഉയർന്ന നിരക്ക‌് ക്വാട്ട‌് ചെയ‌്തവർക്ക‌ാണ‌് ടെൻഡർ ഉറപ്പിച്ചതും. ടെൻഡർ ഉറപ്പിച്ച ശേഷമാണ‌് മുഴവൻ മില്ലുകളിലെയും അരിയും നെല്ലും ഒരുക്വിന്റലിന‌് 550 രൂപ നിരക്കിൽ എടുക്കാൻ തയ്യാറെന്ന‌് കാട്ടി അ‌ഞ്ജന ട്രേഡേഴ‌്സ‌് സപ്ലൈകോ എംഡിക്ക‌് കത്ത‌് നൽകിയത‌്. ഇവർ നേരത്തെ മുഴുവൻ കമ്പനികളുടേയും അരിയും നെല്ലും എടുക്കാൻ തയ്യാറല്ലായിരുന്നു. ടെൻഡർ നടപടി പൂർത്തിയായ ശേഷം ഇവർ രംഗത്തെത്തിയത‌് ഗൂഢാലോചനയുടെ ഭാഗമാണ‌്. കരാർ എടുക്കുന്ന വ്യക്തി ഉപകരാർ നൽകാൻ പാടില്ലെന്ന വ്യവസ്ഥ പാലിച്ചില്ലെന്ന ആരോപണവും ശരിയല്ല. അത്തരമൊരു വ്യവസ്ഥ ടെൻഡർ നോട്ടീസിലോ ഹൈക്കോടതി  ഉത്തരവിലോ ഇല്ലെന്നും മന്ത്രി പറഞ്ഞു.



from Kerala || Deshabhimani ​Online ​News http://bit.ly/2CIek9F
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages