മരണത്തെ മറികടന്ന‌് കാൽനൂറ്റാണ്ടിന്റെ കനലോർമകൾ... - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 25, 2019

മരണത്തെ മറികടന്ന‌് കാൽനൂറ്റാണ്ടിന്റെ കനലോർമകൾ...


കൂത്തുപറമ്പ‌്
കടന്നുപോയത‌് കാൽനൂറ്റാണ്ട‌്. തൊക്കിലങ്ങാടിയിലെ സുധീഷ‌് നിവാസിലെ മുറിക്കുള്ളിൽ ഇരുപത്തഞ്ചുവർഷത്തിനിപ്പുറവും ചോരമണമാണ‌്. ഓർമകൾക്കും ചുമരുകൾക്കുമെല്ലാം അതേഗന്ധം. സ‌്നേഹംമാത്രം പങ്കുവച്ച ആ മുറിക്കുള്ളിലും ബാക്കിയായ ജീവിതങ്ങളിലും പാതിരാത്രിയിൽ കടന്നുവന്ന കൊലയാളികൾ അവശേഷിപ്പിച്ചത‌് മരണത്തെ തോൽപിക്കുന്ന മരവിപ്പ‌്.

1996 ജനുവരി 26ന‌് പുലർച്ചെ ഒന്നോടെയാണ‌് എസ‌്എഫ‌്ഐ സംസ്ഥാന ജോയിന്റ‌് സെക്രട്ടറിയായിരുന്ന കെ വി സുധീഷിനെ വീട്ടിനകത്ത‌് ആർഎസ‌്എസ്സുകാർ വെട്ടിക്കൊന്നത‌്. ഹൃദയഭേദകമായിരുന്നു മുറിക്കുള്ളിലെ കാഴ‌്ച. വാളുകൊണ്ടും മഴുകൊണ്ടും വെട്ടിക്കീറിയ ശരീരത്തിൽ ജീവന്റെ നേർത്ത കണമെങ്കിലും ശേഷിച്ചിരിക്കുമെന്ന‌് കരുതി വാരിയെടുത്ത‌് കൊണ്ടുപോയവരുടെ പ്രതീക്ഷകൾക്ക‌് തലശേരി താലൂക്ക‌് ആശുപത്രിയുടെ മുറ്റം വരെയേ ആയുസ്സുണ്ടായുള്ളൂ.  പുലർച്ചെയോടെ സംഘപരിവാറിന്റെ മൃഗീയത നാടാകെ പടർന്നു. സത്യമായിരിക്കരുതേയെന്ന‌് വീണ്ടും വീണ്ടും സ്വയം പറയുമ്പോഴും വിങ്ങിപ്പൊട്ടിയ ഉറ്റവർക്കും സഖാക്കൾക്കും കാൽനൂറ്റാണ്ടിനിപ്പുറവും അതൊരു കറുത്ത ഓർമയാണ‌്. ഹൃദയം നുറുങ്ങുന്ന വേദന.

‘ഇന്നിവിടെ കൂടാം... നീ പോണ്ടെടാ’യെന്ന സുഹൃത്തുക്കളുടെ സ‌്നേഹപൂർവമായ ക്ഷണം നിരസിച്ചാണ‌് കെ വി സുധീഷ‌് അന്ന‌് വീട്ടിലെത്തിയത‌്. സുഹൃത്തായ കെഎസ‌്‌യു നേതാവ‌് പാറയിൽ സുരേഷിന്റെ വിവാഹമായിരുന്നു പിറ്റേന്ന‌്. സംഘടനാപരമായ തിരക്കുള്ളതുകൊണ്ട‌് വിവാഹത്തിൽ പങ്കെടുക്കാനാകാത്തതിനാലാണ‌് തലേന്ന‌് മാനന്തേരിയിലെ വീട്ടിലെത്തിയത‌്. സുരേഷും സുഹൃത്തുക്കളും ഏറെ നിർബന്ധിച്ചെങ്കിലും ‘നാട്ടിലുണ്ടായാലും വല്ലപ്പോഴുമേ വീട്ടിൽ എത്താറുള്ളൂ. ഇന്നു വീട്ടിൽ പോകണം’ എന്നുപറഞ്ഞ‌് മടങ്ങുകയായിരുന്നു. മരണത്തിലേക്കായിരുന്നു ആ മടക്കം. സിപിഐ എം കൂത്തുപറമ്പ‌് ഏരിയാ കമ്മിറ്റി ഓഫീസിലെത്തിയശേഷമാണ‌് വീട്ടിലേക്ക‌് മടങ്ങിയത‌്.

പുലർച്ചെ ഒന്നി‌ന‌് ഒരാൾവന്ന‌് ഉറങ്ങുകയായിരുന്ന സുധീഷിനെ വിളിച്ചുണർത്തുകയായിരുന്നു. പിന്നാലെത്തിയ കൊലയാളിസംഘം വാതിൽപൊളിച്ച‌് അകത്തുകയറി സുധീഷിനെ മൃഗീയമായി വെട്ടിപ്പിളർന്നു. തടയാൻ ശ്രമിച്ച അച്ഛൻ നാണുവിനെയും ആക്രമിച്ചു. കൊല്ലരുതേയെന്ന‌് കേണുവിളിച്ച അമ്മ നളിനി ബോധരഹിതയായി മകന്റെ ചിതറിപ്പരന്ന ചോരയിലേക്ക‌് വീണു. കൃത്യമായി ആസൂത്രണം ചെയ‌്ത‌് ആർഎസ‌്എസ‌് നടപ്പാക്കിയ കൊലപാതകമായിരുന്നു കെ വി സുധീഷിന്റേത‌്.
ശബ്ദം കേട്ടെത്തിയ അയൽവാസി ദീപേഷ‌് ആദ്യം ഓടിയത‌് ക്രിസ‌്തുരാജ‌് ആശുപത്രിയിലേക്കാണ‌്. അവിടത്തെ വണ്ടിയിൽ എങ്ങിനെയൊക്കെയൊ എടുത്ത‌് തലശേരി ആശുപത്രിയിലേക്ക‌്. ‘‘അവിടെയെത്തും വരെ ‘ബാബുവേട്ടന‌്’(കെ വി സുധീഷ‌്) മുറിവേറ്റുവെന്നേ കരുതിയിരുന്നുള്ളൂ. ആശുപത്രിയിലെ ഡോക്ടറുടെ വാക്കുകൾ. അതോടെ തകർന്നുപോയി’’–- അന്ന‌് പതിനാറുകാരനായ ടി ദീപേഷിന്റെ ഓർമകൾക്കിപ്പോഴുമുണ്ട‌് ചോരയുടെ ഗന്ധം.



from Kerala || Deshabhimani ​Online ​News http://bit.ly/2UcZcZa
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages